01.44 AM 29/10/2016
ബംഗളുരു: വ്യോമസേന ഉദ്യോഗസ്ഥന്റെ ബംഗളുരുവിലുള്ള വാടക വീട്ടില്‍ നിന്നും ഒന്‍പത് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി.. നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡിലാണ് നേരത്തെ അറസ്റ്റിലായ വിങ് കമാന്‍ഡര്‍ രാജശേഖര്‍ റെഡ്ഡിയുടെ വാടക വീട്ടില്‍ നിന്നും ആംപിടമിന് എന്ന മയക്കുമരുന്ന് പിടികൂടിയത്.
ഈ മാസം ആദ്യം ഹൈദരാബാദിലും ചെന്നൈയിലും ബംഗളുരുവിലും നടത്തിയ റെയ്ഡില്‍ നാല്പത്തിയഞ്ച് കോടി രൂപ വിലമതിക്കുന്ന 230 കിലോഗ്രാം മയക്കുമരുന്ന് എന്‍സിബി പിടികൂടിയിരുന്നു.
ശാസ്ത്രജ്ഞനായ വെങ്കട് രാമറാവു, വിങ് കമാന്‍ഡര്‍ രാജശേഖര്‍ റെഡ്ഡി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൂടുതല്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും എന്‍സിബി അന്വേഷിക്കുന്നുണ്ട്.