ശ്രീലങ്കയില്‍ പ്രളയം: മരണം 92 ആയി

03:56pm 23/05/2016
download (1)
കൊളംബോ: ശ്രീലങ്കയിലുണ്ടായ വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണം 92 ആയി. ഒരാഴ്ചയായി തുടരുന്ന പ്രളയതില്‍ 109 പേരെ കാണാതായി. ഞായറാഴ്ച 23 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കൊളംബോയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള കിഗല്ളൊ ജില്ലയില്‍ നിന്നും കഴിഞ്ഞ ദിവസം 15 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.

പ്രളയ ബാധിതപ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വെള്ളപൊക്കവും ഉരുള്‍പൊട്ടലും ശക്തമായ പ്രദേശങ്ങളില്‍ നിന്നും 3,40,000 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മരണനിരക്ക് കൂടാനിടയുണ്ടെന്ന് ദുരന്തനിവാരണ സേന വക്താവ് പ്രദീപ് കൊടിപ്പിളി അറിയിച്ചു.
പ്രളയവും ഉരുള്‍പൊട്ടലും ശ്രീലങ്കയിലെ 25 ജില്ലകളില്‍ 21 ലും സാരമായി ബാധിച്ചതായി ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. മണ്ണിടിച്ചില്‍ ശക്തമായ ആരനായങ്കെയില്‍ കാണാതായവര്‍ക്കു വേണ്ടി നടത്തിയ തെരച്ചിലിനിടയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ 40 മൃതദേഹങ്ങള്‍ പുറത്തെടുത്തതായി സേനാംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, കൊളംബോയിലും പടിഞ്ഞാടറന്‍ പ്രവിശ്യകളായ കെലാനിയ, കടുവെല എന്നിവിടങ്ങളിലെ ജലനിരപ്പ് കുറഞിട്ടുണ്ട്.

കാല്‍നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്രയും വലിയ പ്രകൃതിദുരന്തം രാജ്യം നേരിടുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായവുമായി രംഗത്തത്തെിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേന വിമാനവും രണ്ട് കപ്പലുകളും അവശ്യസാധനങ്ങളുമായി കഴിഞ്ഞദിവസം കൊളംബോയിലത്തെിയിരുന്നു.