ഷിക്കാഗോ മലയാളി അസോസിയേഷന് സ്വന്തം ഓഫീസ്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജനറല്‍ബോഡി യോഗം മൗണ്ട് പ്രോസ്‌പെക്ടസില്‍ അസോസിയേഷന് സ്വന്തമായി ഒരു ഓഫീസ് മന്ദിരം വാങ്ങുകയെന്ന നിര്‍ണ്ണായകമായ തീരുമാനം എടുത്തു. നിയമപരമായ മറ്റു ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫീസ് അഡ്രസ് (834 E Rand Rd, Mount Prospect, IL 60056) എന്നതായിരിക്കും.

ഷിക്കാഗോയിലെ അറിയപ്പെടുന്ന റിയല്‍ട്ടര്‍ ആയ സാബു അച്ചേട്ട് ആദ്യ ചെക്ക് പ്രസിഡന്റ് ടോമി അംബേനാട്ടിനു ഫണ്ട് സമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്തു.

ഓഫീസ് വാങ്ങുന്നതിനുള്ള അന്വേഷണം നടത്തുന്നതിനും മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനുമായി രൂപീകരിച്ച കമ്മിറ്റിയിലെ അംഗങ്ങളായ ജോസഫ് നെല്ലുവേലില്‍, ജയചന്ദ്രന്‍, കുര്യന്‍ കാരാപ്പള്ളില്‍, മോഹന്‍ സെബാസ്റ്റ്യന്‍, ജിതേഷ് ചുങ്കത്ത്, സണ്ണി വള്ളിക്കളം തുടങ്ങിയവരോട് യോഗം നന്ദി രേഖപ്പെടുത്തി.

ഒരു നോണ്‍ പ്രോഫിറ്റ് പ്രസ്ഥാനമായ ഷിക്കാഗോ മലയാളി അസോസിയേഷന് നല്‍കുന്ന സംഭാവനകള്‍ നികുതിമുക്തമായിരിക്കും എന്ന യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ട് എല്ലാ മലയാളികളും ഈ ഫണ്ട് സമാഹരണ യജ്ഞവുമായി സഹകരിക്കണമെന്നു ഭാരവാഹികളായ ടോമി അംബേനാട്ട്, ബിജി സി. മാണി, ജെസ്സി റിന്‍സി, മോഹന്‍ സെബാസ്റ്റ്യന്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

യോഗ നടപടികള്‍ക്ക് ബോര്‍ഡ് അംഗങ്ങളായ ജേക്കബ് പുറയംപള്ളി, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത്, ജൂബി വള്ളിക്കളം, തൊമ്മന്‍ പൂഴിക്കുന്നേല്‍, സേവ്യര്‍ ഒറവണകളത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

315 thoughts on “ഷിക്കാഗോ മലയാളി അസോസിയേഷന് സ്വന്തം ഓഫീസ്

Leave a Reply

Your email address will not be published.