ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീക-സന്യസ്ത വാര്‍ഷിക ധ്യാനം 2016 റവ.ഫാ. ഡൊമിനിക് വാളമനാല്‍ നയിക്കും

09:23am 13/5/2015
Newsimg1_95104585

ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വച്ചു 2016 ജൂണ്‍ മാസം 20 മുതല്‍ 24 വരെ നടക്കുന്ന വൈദീക -സന്യസ്ത വാര്‍ഷികധ്യാനത്തിന് സുപ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ. ഡൊമിനിക് വാളമനാല്‍ നേതൃത്വം നല്‍കും.

20-ന് തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ധ്യാനം 24-നു ഉച്ചയോടെ അവസാനിക്കും. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രൂപതാ കേന്ദ്രവുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അറിയി­ച്ചു.

Back