ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ആഘോഷിച്ചു

12:34pm 29/3/2016
ജോയിച്ചന്‍ പുതുക്കുളം
belwoodeaster_pic2

ഷിക്കാഗോ: ഉയിര്‍പ്പ് ഞായറാഴ്ച ശുശ്രൂഷയുടെ ആരംഭത്തില്‍ ചുവ പ’ുചുറ്റിയ കുരിശുമായി പ്രധാന കാര്‍മ്മികന്‍ ‘യേശു കബറില്‍ നിന്നു ഉയിര്‍ത്തെഴുറ്റേിരിക്കുന്നു. മരണത്തെ തോല്‍പിച്ചിരിക്കുു എന്നു പ്രഖ്യാപിച്ചു. വിശ്വാസികള്‍ ഉച്ചത്തില്‍ അവന്‍ സത്യമായും ഉയിര്‍ത്തു എന്നു വിശ്വസിക്കുന്നു’ എ്ന്ന ഏറ്റു പറഞ്ഞു. തുടര്‍്ന്ന ആദിയും അന്തവുമില്ലാത്ത മരണരഹിതനായ യേശു എന്നു പാടിക്കൊണ്ട് ദേവാലയത്തില്‍ പ്രദക്ഷിണം നടത്തി.

രക്ഷകന്റെ പ്രകാശത്താല്‍ ശോഭിതരായിത്തീര്‍ അനുഭവത്തോടെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ വിവിധ പരിപാടികളോടുകൂടി നട ഈസ്റ്റര്‍ ആരാധനയ്ക്കുശേഷം വലിയ നോമ്പ് എന്ന ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ വിശേഷിപ്പിക്കു 50 ദിവസത്തെ നോമ്പിനും ഉപവാസത്തിനും തിരശീല വീഴുു.

ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി പ്രധാന കാര്‍മികത്വം വഹിച്ചു. ഫാ. ദാനിയേല്‍ ജോര്‍ജ് സഹകാര്‍മികത്വം വഹിച്ചു.

ഷിക്കാഗോയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ ഓര്‍ത്തഡോക്‌സ് വിശ്വാസികളും ചേര്‍് സെന്റ് ഡിമിട്രിയോസ് ഗ്രീക്ക് ദേവാലയത്തില്‍ പെസഹാ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി നിരവധി വിശ്വാസികള്‍ സംഗബന്ധിച്ചത് ഒരു ചരിത്രാനുഭവമായി മാറി.

മാര്‍ത്തമറിയം വനിതാ നോമ്പുകാലത്ത് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച തുക സമാജം ട്രസ്റ്റി റേയ്ച്ചല്‍ ജോസഫ്, സെക്ര’റി അലീന ഡാനിയേല്‍ എിവര്‍ ചേര്‍് അഭിവന്ദ്യ തിരുമേനിക്ക് കൈമാറി. സമാജം റീജിയണല്‍ സെക്രട്ടറി റീന വര്‍ക്കി ചടങ്ങില്‍ സംബന്ധിച്ചു.

മാര്‍ മക്കാറിയോസ് മെമ്മോറിയല്‍ ഹാളില്‍ നട സ്‌നേഹവിരുാേടുകൂടി ആഘോഷങ്ങള്‍ സമാപിച്ചു. ജോ പി. ജോ, റീന വര്‍ക്കി, ഷിബു മാത്യൂസ്, റേയ്ച്ചല്‍ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.