തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 1,04,787 പേരാണ് ഈ വര്‍ഷം യോഗ്യത നേടിയത്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവര്‍ ബീബിയ്ക്കാണ് ഒന്നാം റാങ്ക്. ചെന്നൈയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ലക്ഷ്മന് ദേവ് ബി രണ്ടാം റാങ്കും എറണാകുളം സ്വദേശി ബെന്‍സണ്‍ ജെയ്ക്ക് എല്‍ദോ മൂന്നാം റാങ്കും നേടി. ആദ്യ പത്ത് റാങ്കുകളില്‍ മൂന്നെണ്ണം പെണ്‍കുട്ടികളും ഏഴെണ്ണം ആണ്‍കുട്ടികളും സ്വന്തമാക്കി.
1,16,447 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് സംസ്ഥാന തലത്തില്‍ നടക്കുന്ന അവസാന പരീക്ഷയാണ് ഇത്. അടുത്ത വര്‍ഷം മുതല്‍ ദേശീയതലത്തിലുള്ള നീറ്റ് പരീക്ഷയായിരിക്കും മാനദണ്ഡം.
വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, ആരോഗ്യമന്ത്രി കെ.കെ ഷൈലജ എന്നിവര്‍ ചേര്‍ന്നാണ് ഫലപ്രഖ്യാപനം നടത്തിയത്.
ആദ്യ റാങ്കുകള്‍ നേടിയവരുടെ പട്ടിക.
1. മുഹമ്മദ് മുനവര്‍ ബീബി-കണ്ണൂര്‍
2. ലക്ഷ്മണ് ദേവ് ബി.-അടയാര്‍, ചെന്നൈ(തിരുവനന്തപുരം സ്വദേശിയാണ്)
3. ബെന്സന് ജെയ്ക്ക് എല്‍ദോ-എറണാകുളം
4. റമീസ ജഹാന് എം.സി-മലപ്പുറം
5. കെവിന് ജോയ് പുല്ലൂക്കര-തൃശൂര്‍
6. അജയ് എസ്.നായര്‍ അമ്പാടി- തൃപ്പൂണിത്തുറ
7. ആസിഫ് അബാന്‍ കെ.-മലപ്പുറം
8. ഹരികൃഷ്ണന് കെ.-കോഴിക്കോട്
9. അലീന അഗസ്റ്റിന്-കോട്ടയം
10. നിഹല എ. മലപ്പുറം
എസ്.സി വിഭാഗത്തില്‍
1. ഡിബിന്‍ ജി.രാജ്- തിരുവനന്തപുരം
2. അരവിന്ദ് രാജന്-തൃശൂര്‍
്എസ്.ടി വിഭാഗത്തില്‍
ഒന്നാം റാങ്ക് വെരിഫിക്കേഷന് പൂര്‍ത്തിയാക്കാന്‍ മാറ്റിവച്ചു
2. മേഘന വി. കാസര്‍ഗോഡ്