10:15am
16/2/2016
ഇന്ത്യന്‍ ടീമിന്റെ ഭാഗമായി സാഫ് ഗെയിംസില്‍ പങ്കെടുത്ത കല്ലറ സ്വദേശിനി സ്വര്‍ണ്ണനേട്ടം കൈവരിച്ചു. കല്ലറ പഴയപള്ളി ഇടവക പഴുക്കാത്തറ റെജി & ജെയ്‌മോള്‍ ദമ്പതികളുടെ പുത്രി മാര്‍ഗ്ഗരറ്റാണ് ഈ അഭിമാന നേട്ടവുമായി രാജ്യത്തിന്റെ അഭിമാനം കാത്തത്. തായ്ക്വോണ്ടായില്‍ ശക്തമായ മത്സരത്തില്‍ ഫൈനലില്‍ നേപ്പാളിനെ തോല്‍പ്പിച്ചാണ് സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്.
തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസില്‍ സുവര്‍ണ്ണനേട്ടം കൊയ്ത മാര്‍ഗരറ്റ് കല്ലറ സെന്റ്ണ്ട തോമസ് ഹൈസ്‌കൂളില്‍ നിന്ന് തുടങ്ങിയ തയ്ക്വണ്ടോ പരീശീലനം അന്താരാഷ്ട്രതലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സായിയിലെ ബാലഗോപാല്‍ & പി കാനോന്‍ ബാലാദേവിയുടെയും ശിക്ഷണത്തിലാണ് ഇപ്പോള്‍ മാര്‍ഗരറ്റ് ഉയരങ്ങള്‍ കീഴടക്കികൊണ്ടിരിക്കുന്നത്. ഈ നേട്ടത്തില്‍ ദൈവത്തിനും , കോച്ചിനും പിന്നെ എല്ലാ കാര്യത്തിലും പിന്തുണച്ച മാതാപിതാക്കള്‍ക്കും മറ്റെല്ലാവര്‍ക്കും നന്ദി പറയുന്നു എന്ന് മാര്‍ഗരറ്റ് പറഞ്ഞു.