08:33 am 11/10/2016
ജനീവ: സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്കാരം ഒലിവര്‍ ഹാര്‍ട്ട്, ബെംഗ്റ്റ് ഹോംസ്ട്രോം എന്നിവര്‍ പങ്കിട്ടു. കരാര്‍ സിദ്ധാന്തം സംബന്ധിച്ച പഠനമാണ് ഇരുവരെയും പുരസ്കാരത്തിന് അര്‍ഹരാക്കിയത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസറാണ് ഒലിവര്‍ ഹാര്‍ട്ട്. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ പ്രഫസറാണ് ഹോംസ്ട്രോം.
വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുണ്ടാക്കുന്ന കരാറുകളെപ്പറ്റിയും അവയിലെ പോരായ്മകളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്നതാണ് ഇവരുടെ പഠനമെന്ന് റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സ് വ്യക്തമാക്കി.