സാഹിത്യവേദി ജൂണ്‍ മൂന്നിന്

Newsimg1_37634249

ഷിക്കാഗോ: 2016 ജൂണ്‍മാസ സാഹിത്യവേദി മൂന്നാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, MT, Prospect) കൂടുന്നതാണ്.

കഥകളും കവിതകളും കേട്ടുവളര്‍ന്ന ബാല്യം എന്നതില്‍ കവിഞ്ഞ് സാഹിത്യലോകവുമായി കൂടുതല്‍ ബന്ധമൊന്നും ഇല്ലാത്ത (ജന്മസിദ്ധമെന്നൊന്നും ഇല്ലാത്ത) എന്നെ, കാവ്യത്തിലൂടെ,കഥകളിലൂടെ, കവിതകളിലൂടെ, വായനയുടെ ജാലകത്തിലൂടെ പരിചയപ്പെടുത്തി, അതിവിശാലമായ സാഹിത്യലോകത്തേക്ക് കൈപിടിച്ച് പിച്ചവെയ്പിച്ച “അച്ഛന്‍ നടത്തിയ വഴി’യുടെ സ്മരണകളിലൂടെ സാഹിത്യവേദിയില്‍, സാഹിത്യകാരിയും, കവയിത്രിയുമായ രമാ രാജ സദസ്യരെ ആനയിക്കുന്നതാണ്.

മെയ്മാസ സാഹിത്യവേദി ആറാം തീയതി ഡോ. ചിന്നമ്മ തോമസിന്റെ അധ്യക്ഷതയില്‍ കൂടി. മുഖ്യപ്രഭാഷക ഡോ. ശകുന്തളാ രാജഗോപാലിനെ ഡോ. റോയ് പി. തോമസ് പരിചയപ്പെടുത്തി. സാഹിത്യകാരിയും ഡോക്ടറുമായ ശകുന്തളാ രാജഗോപാല്‍ തന്റെ സാഹിത്യ ജീവിതാനുഭവങ്ങളെക്കുറിച്ചും താന്‍ എഴുതിയ “Songs of the Mountain’ എന്ന കവിതാസമാഹാരത്തെക്കുറിച്ചും വിശദീകരിച്ച് മുഖ്യ പ്രഭാഷണം നടത്തി. സദസ്യര്‍ സശ്രദ്ധം കേട്ട് തങ്ങളുടെ അഭിപ്രായങ്ങളും അഭിനന്ദനങ്ങളും പങ്കുവെച്ചു. പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ നിര്യാണത്തില്‍ സാഹിത്യവേദി അനുശോചനം രേഖപ്പെടുത്തി.

ജോസി കല്ലറയുടെ നന്ദി പ്രകടനത്തോടുകൂടി പ്രസന്നന്‍പിള്ള സ്‌പോണ്‍സര്‍ ചെയ്ത മെയ്മാസ സാഹിത്യവേദി സമംഗളം പര്യവസാനിച്ചു. ജൂണ്‍മാസ 196-മത് സാഹിത്യവേദിയിലേക്ക് ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: രമാ രാജ (630 581 9691), ഡോ. ചിന്നമ്മ തോമസ് (630 537 1138), ജോണ്‍ സി ഇലക്കാട്ട് (773 282 4955).