– പി. പി. ചെറിയാന്
ബേക്കേഴ്സ് ഫീല്‍ഡ് (കലിഫോര്‍ണിയ): മുസ്ലിമാണെന്ന് തെറ്റിധരിച്ച് സിഖുക്കാരനെ വംശീയമായി ആക്ഷേപിക്കുകയും ദേഹത്തേക്കു വെളളം ഒഴിക്കുകയും ചെയ്ത നാല്പതുകാരനായ ഡേവിസ് സ്കോട്ടിനെതിരെ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് കേസെടുത്തു.
കലിഫോര്‍ണിയ അവന്യു റസ്റ്റോറന്റില്‍ നിന്നും ബെല്മീറ്റ് സിങ് ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ ഉടനെ ഡേവിസ് സ്കോട്ട് എന്ന പ്രതി സിങ്ങിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് സിങ്ങിനെ ഭാഷണിപ്പെടുത്തുകയും അസഭ്യവാക്കുകള്‍ ഉച്ചരിച്ചു വംശീയമായി അധിഷേപിക്കുകയും ചെയ്തു എന്നാണ് കേസ്. ഒക്ടോബര്‍ 22 നാണ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ലിസാ ഗ്രീന്‍ ഇയ്യാള്‍ക്കെതിരെ ‘ഹേറ്റ് െ്രെക’ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി മാധ്യമങ്ങളെ അറിയിച്ചത്.
ഈ സംഭവം നടക്കുമ്പോള്‍ നിരവധി ആളുകള്‍ ഇത് കണ്ടു കൊണ്ടിരുന്നതായും ഒരാള്‍ പോലും സിങ്ങിനെ സഹായിക്കുന്നതിനോ, പ്രതിയെ തടയുന്നതിനോ ശ്രദ്ധിച്ചില്ല എന്നതും തന്നെ ഏറ വേദനിപ്പിച്ചതായി സിങ് പറയുന്നു. ഇവിടെ ജനിച്ചു വളര്‍ന്ന വ്യക്തി എന്ന നിലയില്‍ അനുഭവിക്കേണ്ടിവന്ന തിക്താനുഭവം ഒരിക്കലും മറക്കാനാവില്ല എന്നും സിങ് പറഞ്ഞു.