തിരുവനന്തപുരം: സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് ബി. സുധീഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പുലര്‍ച്ചേ 12.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറിയും ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രത്യേക വിമാനത്തിലാണ് മദ്രാസ് റെജിമെന്റിലെ ലാന്‍സ് നായിക് ആയിരുന്ന കൊല്ലം മണ്‍റോതുരുത്ത് സ്വദേശീ ബി. സുധീഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ. എന്‍. ബാലഗോപാല്‍ , ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ബി.ജെ.പി നേതാക്കളായ ജെ ആര്‍ പത്മകുമാര്‍, വി.വി രാജേഷ്, എന്‍.സി.സി എഡിജി മേജര്‍ ജനറല്‍ രാജേഷ് ത്യാഗി , ഡെപ്യൂട്ടി കമാന്‍ഡന്റ് കേണല്‍ ഗൗതം ഗുഹ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പാങ്ങോട് സൈനിക ആശുപത്രിയിലേക്ക് മാറ്റിയ മൃതദ്ദേഹം രാവിലെ പത്ത് മണിയോടെ മണ്‍റോതുരുത്ത് എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒരുമണിയോടെ സൈനിക ബഹുമതികളോടെ സംസ്‌കാരം നടത്തും.