സി.പി.എം മന്ത്രിമാരുടെ പട്ടികയായി

05:50pm 22/5/2016
images (6)
തിരുവനന്തപുരം: സി.പി.എം മന്ത്രിമാരുടെ പട്ടിക തയാറായി. നിലവിലുള്ള സെക്രട്ടേറിയേറ്റ് അംഗങ്ങളിൽ എം.എം മണി ഒഴികെയുള്ളവർക്ക് മന്ത്രിസ്ഥാനം ലഭിക്കും. ഇ.പി. ജയരാജൻ, ജി. സുധാകരൻ, തോമസ് ഐസക്, എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ, സി. രവീന്ദ്രനാഥ്, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.ടി ജലീൽ കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ, എ.സി മൊയ്​തീൻ എന്നിവരാണ് മന്ത്രിമാരാകുക. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം സി.പി.എമ്മിൽ നിന്ന് 12 പേരാണ് എൽ.ഡി.എഫ് മന്ത്രിസഭയിലുണ്ടാവുക. പൊന്നാനിയിൽ എം.എൽ.എ പി. ശ്രീരാമകൃഷ്​ണൻ സ്​പീക്കറാകും. വൈകിട്ട്​ ചേരുന്ന സി.പി.എം സംസ്ഥാന സമിതി മന്ത്രിമാരെക്കുറിച്ച്​ അന്തിമ തീരുമാനമെടുക്കും.

ഇന്ന് രാവിലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മന്ത്രിമാരെ സംബന്ധിച്ച് തീരുമാനമായത്. സി.പി.ഐ – നാല്, കോണ്‍ഗ്രസ് -എസ്, എന്‍.സി.പി, ജനതാദള്‍ -എസ് ഓരോന്നു വീതം എന്നിങ്ങനെയായിരിക്കും മന്ത്രിമാരുടെ എണ്ണം. ഡെപ്യൂട്ടി സ്പീക്കര്‍ പദവി സി.പി.ഐക്ക് നൽകും.

മുന്നണിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കിയവരില്‍ വിജയിച്ച കേരള കോണ്‍ഗ്രസ്-ബി), സി.എം.പി, ആര്‍.എസ്.പി-എല്‍ കക്ഷികള്‍ക്ക് മന്ത്രിസഭയില്‍ പങ്കാളിത്തം ഉണ്ടാവില്ല. മന്ത്രിസഭാ രൂപവത്കരണത്തിന്‍െറയും ഓരോ കക്ഷിയുടെയും വകുപ്പുകളുടെ കാര്യത്തില്‍ ധാരണയില്‍ എത്താന്‍ ഞായറാഴ്ച വൈകീട്ട് എല്‍.ഡി.എഫ് സംസ്ഥാന സമിതി ചേരും. വൈകീട്ട് നാലിന് എല്‍.ഡി.എഫ് ചേരുന്നതിനുമുമ്പ് മൂന്നിന് സി.പി.എം, സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയും എ.കെ.ജി സെന്‍ററില്‍ നടക്കും