സീറോ മലബാര്‍ സീനിയര്‍ ഫോറം യോഗം ജൂണ്‍ അഞ്ചിന്

08:47am 25/5/2016
– ബീന വള്ളിക്കളം
Newsimg1_73830337
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയര്‍ ഫോറത്തിന്റെ ഒരു യോഗം ജൂണ്‍ അഞ്ചാം തീയതി ചേരുന്നതാണ്. രാവിലെ എട്ടു മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷമുള്ള യോഗത്തില്‍ ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.

ഇടവകയിലെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ ക്യാമ്പും തദവസരത്തില്‍ ഉണ്ടായിരിക്കുന്നതാണെന്ന് വിമന്‍സ് ഫോറം പ്രസിഡന്റ് ലില്ലി തച്ചില്‍ അറിയിക്കുന്നു.

65 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചുള്ള ഒരു അവതരണവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ മുതിര്‍ന്നവരേയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി കോര്‍ഡിനേറ്റര്‍ റോയി തോമസും മറ്റു സംഘടാകരും അറിയിക്കുന്നു.. കൂടുതല്‍ വിവരങ്ങള്‍ക്ക്: കത്തീഡ്രല്‍ ഓഫീസ് 708 544 7250, റോയ് തോമസ് 708 691 1500, ലില്ലി തച്ചില്‍ 708 253 5258.