26-03-2016
സീറ്റ് ആരുടെയെങ്കിലും മൗലികാവകാശമാണോ എന്ന് സി.പി.എം സംസ്ഥാനസമിതിയംഗം ജി സുധാകരന്‍. കായംകുളത്ത് സികെ സദാശിവന്‍ എം.എല്‍.എയ്ക്ക് സീറ്റ് നല്‍കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ജി സുധാകരന്റെ പ്രതികരണം. കായംകുളത്ത് പോസ്റ്ററൊട്ടിച്ചത് രാഷ്ട്രീയ പിതൃശൂന്യതയുള്ള ക്രിമിനലുകളാണെന്നും ആലപ്പുഴയില്‍ വിഭാഗീയതയില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
എറിഞ്ഞ് വീഴ്ത്താന്‍ പറ്റാത്തവരെ വീഴ്ത്താന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടിയില്‍ വിഭാഗാീയതയുണ്ടോ എന്ന ചോദ്യത്തിന് വി എസ് അച്യുതാനന്ദന്‍ തന്നെ മത്സരിക്കുകയല്ലെ, പിന്നെന്ത് വിഭാഗീയത എന്നായിരുന്നു സുധാകരന്റെ മറുപടി. പ്രതിഭാ ഹരിയെയും രാമചന്ദ്രന്‍ നായരെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചത് ഏകകണ്ഠമായാണെന്നും ഒരു പ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
സിറ്റിംഗ് എംഎല്‍എ മാര്‍ക്ക് സീറ്റ് കൊടുത്തത് ആ മണ്ഡലത്തില്‍ എന്തെങ്കിലും കാര്യമുള്ളത് കൊണ്ടായിരിക്കും. സീറ്റ് കൊടുക്കാതിരുന്നാല്‍ പ്രക്ഷോഭം നടത്താന്‍ ഈ ആളുകളോട് ആര് പറഞ്ഞുവെന്നും സുധാകരന്‍ ചോദിച്ചു.