സുഖമായി ചിരിക്കാം

01:40pm 21/6/2016
download (3)

പല്ലില്‍ എന്തു വ്യത്യാസങ്ങള്‍ സംഭവിച്ചാലും പുതിയ ഡെന്റല്‍ രീതിയനുസരിച്ച് ഈ നിറങ്ങള്‍ മാറ്റി എടുക്കാവുന്നതാണ്.
അതിനെ ബ്ലീഡിംഗ് അല്ലെങ്കില്‍ ടൂത്ത് വൈറ്റ്‌നിംഗ് എന്നു വിളിക്കുന്നു. എന്നാല്‍ പല്ലിന്റെ ഉപരിതലത്തില്‍ കാണുന്ന ഇനാമല്‍ നീക്കം ചെയ്യാതെ പല്ലിന്റെ സ്വാഭാവിക നിറം വര്‍ധിപ്പിക്കുന്ന രീതിയാണിത്.
പല്ലിന്റെ ഭംഗി അതിന്റെ വെണ്മയാണ്. നിറം മങ്ങിയതോ മഞ്ഞപ്പ് ബാധിച്ചതോ ആയ പല്ലുള്ളവര്‍ ചിരിക്കുന്നതിനും വായ തുറന്ന് സംസാരിക്കുന്നതിനും അല്‍പം മടി കാണിക്കും
രാവിലെയും വൈകിട്ടും മുടങ്ങാതെ ബ്രഷ് ചെയ്തിട്ടും പല്ല് വെളുക്കാത്തതുകൊണ്ട് പരസ്യങ്ങളില്‍ കാണുന്ന സകല ടൂത്ത് പേസ്റ്റുകളും മാറിമാറി പരീക്ഷിച്ച് പരാജയപ്പെട്ടവരാണ് ഏറെയും.
പല്ലിനുണ്ട് പന്ത്രണ്ട് നിറങ്ങള്‍
12 ഷേഡുകളാണ് പല്ലിനുള്ളത്. ഒരു വ്യക്തിയുടെ പല്ലിന്റെ നിറമാകില്ല, മറ്റൊരു വ്യക്തിയുടേത്. അതില്‍ എല്ലാവര്‍ക്കുമുള്ള നിറം ഇളം മഞ്ഞയാണ്. അതായത് 1000 പേരുടെ പല്ല് പരിശോധിച്ചാല്‍ അതില്‍ 70 പേരുടെയും പല്ലിന് മഞ്ഞനിറമായിരിക്കും.
ശേഷിക്കുന്ന 30 ശതമാനം പേര്‍ക്ക് നിറം കൂടിയും കുറഞ്ഞുമിരിക്കും. അതിന് പല കാരണങ്ങളുണ്ട്.
ജന്മനാലുള്ള കാരണങ്ങള്‍, ഉപയോഗിക്കുന്ന വെള്ളത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ (വെള്ളത്തില്‍ ഫഌറൈഡ് കൂടുതലായാല്‍ പല്ലില്‍ വൈറ്റ് സ്‌പോട്ട് ഉണ്ടാകും), ആന്റിബയോട്ടിക് മുതലായ മരുന്നുകളുടെ ഉപയോഗം, ചിലയിനം ഹോമിയോ മരുന്നുകള്‍, ആയുര്‍വേദ മരുന്നുകള്‍ എന്നിവയുടെ അമിതമായ ഉപയോഗം ഇവ മൂലവും പല്ലിനു നിറം കുറയാന്‍ സാധ്യതയുണ്ട്.
പല്ലില്‍ എന്തു വ്യതിയാനങ്ങള്‍ സംഭവിച്ചാലും പുതിയ ഡെന്റല്‍ രീതിയനുസരിച്ച് ഈ നിറങ്ങള്‍ മാറ്റി എടുക്കാവുന്നതാണ്. അതിനെ ‘ബ്ലീച്ചിംഗ്’ അല്ലെങ്കില്‍ ‘ടൂത്ത് വൈറ്റനിംഗ്’ എന്നു വിളിക്കുന്നു. എന്നാല്‍ പല്ലിന്റെ ഉപരിതലത്തില്‍ കാണുന്ന ഇനാമല്‍ നീക്കം ചെയ്യാതെ പല്ലിന്റെ സ്വാഭാവിക നിറം വര്‍ധിപ്പിക്കുന്ന രീതിയാണിത്
നിറം മാറ്റം കരുതലോടെ
ഒരാളുടെ പല്ലിന് ജന്മനാ നിറവ്യത്യാസമുണ്ടെങ്കില്‍ ബ്ലീച്ചിംഗ് വഴി പല്ലിന്റെ നിറം കൂട്ടാന്‍ സാധിക്കും. മരുന്നുകളുടെ ഉപയോഗം കാരണമാണ് നിറം കുറഞ്ഞതെങ്കില്‍ വൈറ്റനിംഗ് വഴി നിറം കൂട്ടാന്‍ സാധിക്കും. 4 ഷേഡ് എങ്കിലും ഇതുവഴി മാറിക്കിട്ടാന്‍ സാധ്യതയുണ്ട്.
ഒരു ഡെന്റല്‍ സര്‍ജന്റെയോ ഡന്റല്‍ ഹൈജീനിസ്റ്റിന്റെയോ നിര്‍ദേശപ്രകാരം മാത്രമേ ഈ ട്രീറ്റ്‌മെന്റ് ചെയ്യാന്‍ കഴിയൂ. കാരണം പല്ലിന്റെ സ്ഥിതി
അറിഞ്ഞശേഷമേ ട്രീറ്റ്‌മെന്റ് ആരംഭിക്കാന്‍ പാടുള്ളൂ
ചിലപ്പോള്‍ പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കാല്‍കുലസ് (ടാര്‍ പോലുള്ള വസ്തു), കറ (ചായ, കാപ്പി, മരുന്നുകള്‍, മുറുക്ക്, പാക്ക്, പുവലി എന്നിവ മൂലമുണ്ടാകുന്ന) എന്നിവ ആണെങ്കില്‍ പല്ല് ക്ലീനിംചെയ്ത് പല്ലന്റെ യഥാര്‍ഥ നിറം വീണ്ടെടുക്കാം.
പല്ലിന് നിറം കൂട്ടുന്നതിന് ഇന്ന് പല മാര്‍ഗങ്ങളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവ അല്ലെങ്കില്‍ മുമ്പില്‍ നില്‍ക്കുന്നത് ക്ലീനിംഗ്, വൈറ്റ്‌നിംഗ്, വെനീറിംഗ് എന്നിവയാണ്.
ക്ലീനിംഗ്
പല്ലിന്റെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പ്ലേക്ക്, കറ എന്നിവ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ക്ലീനിംഗ്.
വൈറ്റനിംഗ്
ഇത് ഒരു പുതിയ രീതിയാണ്. കൂടാതെ കോസ്‌മെറ്റിക് ഡെന്റല്‍ ട്രീറ്റ്‌മെന്റ് കൂടിയാണിത്. ഇപ്പോള്‍ നിലവിലുള്ള പല്ലിന്റെ നിറം കുറവാണെന്ന് തോന്നിയാല്‍ വൈറ്റനിംഗ് മുഖേന പല്ലിന്റെ 4 ഷേഡുകള്‍ എങ്കിലും മാറ്റിയെടുക്കാവുന്നതാണ്.
ഈ ട്രീറ്റ്‌മെന്റ് മൂന്നു നാല് രീതികളില്‍ ചെയ്യാവുന്നതാണ്. 3 ഘട്ടമായി ചെയ്യുന്ന ചികിത്സാ രീതിയുണ്ട്. 2 ഘട്ടമായി ചെയ്യുന്ന രീതിയുണ്ട്. ഒരൊറ്റ ഘട്ടമായി ചെയ്യുന്ന ചികിത്സാ രീതിയുമുണ്ട്. കൂടുതല്‍ ദന്തവിദഗ്ധരും നിര്‍ദേശിക്കുക ഒറ്റഘട്ടത്തില്‍ ചെയ്യാവുന്ന ചികിത്സാ രീതിയാണ്.
വൈറ്റനിംഗ് ചെയ്യുന്നതെങ്ങനെ
മോണയില്‍ തട്ടാതെ പല്ലില്‍ വൈറ്റ്‌നിംഗ് ജെല്‍ തേച്ച് പിടിപ്പിച്ച് ചെയ്യുന്ന രീതിയാണിത്. ഈ രീതി ഉപയോഗിക്കുമ്പോള്‍ 4 ഘട്ടങ്ങള്‍ വേണ്ടിവരും. സിംഗിള്‍ വിസിറ്റിംഗ് ആണെങ്കില്‍ പല്ലിന്റെ ഉപരിതലത്തില്‍ വൈറ്റ്‌നിംഗ് ജെല്‍ തേച്ച് ലേസര്‍ ഉപയോഗിച്ച് ലൈറ്റ് കൊടുത്ത് പല്ലു വെളുപ്പിക്കുന്ന രീതിയാണിത്.
ഇതിന് ഒരു മണിക്കൂര്‍ വേണ്ടിവരും. സിംഗിള്‍ വിസിറ്റിംഗ് ആണെങ്കില്‍ പല്ലിന്റെ ഉപരിതലത്തില്‍ വൈറ്റനിംഗ് ജെല്‍ തേച്ച് ലേസര്‍ ഉപയോഗിച്ച് ലൈറ്റ് കൊടുത്ത് പല്ലു വെളുപ്പിക്കുന്ന രീതിയാണിത്. ഇതിന് ഒരു മണിക്കൂര്‍ വേണ്ടിവരും.
വൈറ്റനിംഗ് ടൂത്ത് പേസ്റ്റ്
വിപണിയില്‍ ഇപ്പോള്‍ നിലവിലുള്ള രീതിയാണിത്. ഇത് ഉപയോഗിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ലെങ്കിലും അത്യാവശ്യം മാറ്റം കിട്ടും. വെളുപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സാധാണ പേസ്റ്റ് മാറ്റി ഈ പേസ്റ്റ് ഉപയോഗിച്ചാല്‍ മതിയാവും.
പാര്‍ശ്വഫലങ്ങള്‍
1. സാധാരണ രീതിയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് അല്ലെങ്കില്‍ കാര്‍ബമൈഡ് പെറോക്‌സൈഡ് ആണ് വൈറ്റനിംഗ് ജെല്ലില്‍ അടങ്ങിയിരിക്കുന്നത്. ചില വ്യക്തികളില്‍ ഇത് മോണ അലര്‍ജി ഉണ്ടാക്കും. ചില പല്ലുകളില്‍ വിള്ളല്‍, പൊട്ടല്‍ എന്നിവയുണ്ടെങ്കില്‍ അതിനുള്ളിലൂടെ ഇവ കടന്ന് പല്ലിനെ പെട്ടെന്ന് നശിപ്പിക്കുന്നു.
ഈ ട്രീറ്റ്‌മെന്റ് ചെയ്യുന്നതിന് മുമ്പ് ഡെന്റല്‍ സര്‍ജന്റെയോ ഡെന്റല്‍ ഹൈജിനിസ്റ്റിന്റെയോ നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. കൂടാതെ വൈറ്റനിംഗിന് മുമ്പ് ക്ലീനിംഗ്, പല്ലിന്റെ പോട് അടയ്ക്കുക എന്നിവ ആവശ്യമാണെങ്കില്‍ ചെയ്യണം.
2. വൈറ്റനിംഗ് ചെയ്താല്‍ ചില വ്യക്തികള്‍ക്ക് പല്ലില്‍ പുളിപ്പ് അനുഭവപ്പെടാറുണ്ട്.
3. ടൂത്ത് വൈറ്റനിംഗ് ചെയ്താല്‍ 4 5 മാസം കഴിഞ്ഞാല്‍ പല്ല് പഴയനിറമാകും. അതിനാല്‍ ഇതു വീണ്ടും ചെയ്യേണ്ടിവരും.