സെലീന എന്ന സ്ത്രിത്വം

ആര്‍ ജ്യോതിലക്ഷ്മി
selena

3/2/2016

ഇതു സെലീന, ജീവിതപ്രാരാബ്ദങ്ങളെ തന്റെടത്തോടെ നേരിട്ട സ്ത്രി, മനുഷജന്മങ്ങളുടെ അവസാനയാത്രയായ മരണത്തിന്റെ സ്ഥിരം സന്ദര്‍ശക. പച്ചയായ ശരീരം അഗ്‌നിക്കു സമര്‍പ്പിക്കുന്ന ജോലി വളരെ ലാഘവത്തോടുക്കൂടി ഏറ്റെടുത്തൂ സമൂഹത്തിനു മുന്നില്‍ മാതൃകയാകുകയാണ് തൃക്കാകര നഗരസഭയുടെ കീഴിലുള്ള പൊതു സ്മശാന നടത്തിപ്പുക്കാരിയായ ഈ സ്ത്രി. സെലീനയുടെ മുഖം സൂചിപ്പിക്കുന്നതു അവരുടെ കഷ്ടപ്പാടലിന്റെ അടയാളമാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ്് ഭര്‍ത്താവിന്റെ നാടുവിടലിന്റെ അന്ത്യമാണ്, ഈ സ്ത്രിയുടെയും മക്കളുടെയൂം ഏകാന്തജീവിതത്തിന്റെ ആരംഭം.
പിന്നീട് ഇതു വരെ അവരെ പഠിപ്പിച്ചു വിവാഹം എന്ന മംഗള കര്‍മ്മം വരെ കഴിപ്പിച്ച് അയച്ചതു കഷ്ടതകള്‍ നിറഞ്ഞ ജീവിതത്തിലൂടെയാണ്.

സന്ധ്യക്കു ശേഷം വരുന്ന ശരീരങ്ങള്‍ ഇവര്‍ എടുക്കാറില്ലാ.അതിനുകാരണവും ഇവര്‍തന്നെ പറയുന്നുണ്ട്. ഒരു ഇലക്ട്രീഷനെ വിളിച്ചാല്‍ മനുഷ്യന്റെ
കൂടപ്പിറപ്പായ ഭയം കൊണ്ട് ആ പരിസരത്തേക്ക് ആരും അടുക്കാറില്ലാ.അതു കൊണ്ട് വേണ്ടത്ര വെളിച്ചവും മറ്റു സൗകര്യങ്ങളും ഇവിടെ ഇല്ല.
ഇനി ആരുടെയെങ്കില്ലും കൈയും കാലും പിടിച്ച് ഏതെങ്കില്ലും ഒരു ഇലക്ട്രീഷന്‍ വന്നാലോ…. വേണ്ടത്ര ലൈയിറ്റുകളും മറ്റും വാങ്ങാന്‍
ഇവരുടെ കീശ കീറണം. നഗരസഭയോടു പറഞാല്‍ അവിടെ നിന്നു കാര്യമായി ഒന്നും തന്നെ ലഭിക്കാറില്ലാ. ശരീരവുമായിവരുന്ന ആളുകള്‍ നല്‍കുന്ന പണം, അതാണു ഇവരുടെ വരുമാനം.ആ തുച്ചമായ പണം ഇവിടുത്തെ വിറകിനും മറ്റുമായി ചിലവായാല്‍ പിന്നെ മിച്ചം പിടിക്കാന്‍ ഇവര്‍ക്ക് എന്താണു ഉള്ളത്.? പുരുഷജന്മങള്‍ മടിയോടും അറപ്പോടും ചെയ്യാന്‍ വെറുക്കുന്ന ജോലി . ശവശരീരങള്‍ കത്തിക്കുമ്പോള്‍ മനസ്സും, ശരീരവം ശുദ്ധമാകുന്നൂ . മറ്റ് ഏതൊരു പ്രവര്‍ത്തിയെക്കാലും വളരെയധികം പരിശുദ്ധമായ ജോലിയാണ് താന്‍ ചെയ്യുന്നതു എന്ന് ഒരു ക്രിസ്ത്യാനികൂടിയായ ഇവരൂടെ വാക്കുകളില്‍ നിന്നു വ്യക്തം.