സൈനികരെ കണ്ടെത്താന്‍ സാധ്യത കുറവ്


10:45pm

04/02/2016
images (1)
ശ്രീനഗര്‍: സിയാച്ചിനിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയില്‍ കാണാതായ സൈനികരെ കണ്ടെത്താനുള്ള സാധ്യത കുറവെന്ന് പ്രതിരോധ മന്ത്രാലയം. രണ്ടു ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതാണ് പ്രതീക്ഷ നഷ്ടപ്പെടാന്‍ കാരണം. സൈനികരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെയും സ്‌നിഫര്‍ നായ്ക്കളെയും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറക്കിയിരുന്നു.

ബുധനാഴ്ച രാവിലെയാണ് ജമ്മുഫകശ്മീരിലെ ഇന്ത്യഫപാക് അതിര്‍ത്തിയില്‍ ഹിമാലയ പര്‍വതത്തിന് വടക്കുഭാഗത്തുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയില്‍ 10 െസെനികരെ കാണാതായത്. സമുദ്രനിരപ്പില്‍നിന്നും 19,000 അടി മുകളിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. ഈ ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന മദ്രാസ് റെജിമെന്റിലെ െസെനികരാണ് മഞ്ഞിനടിയില്‍ കുടുങ്ങിയത്.