08:26am 19/3/2016
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായിരുന്ന കാലംചെയ്ത പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ രണ്ടാമത് ദുക്‌റാനോ പെരുന്നാള്‍ മാര്‍ച്ച് 19-ന് ശനിയാഴ്ച സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു.
രാവിലെ 9.15-ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. 1980 മുതല്‍ 2014 വരെ നീണ്ട 34 വര്‍ഷം പരിശുദ്ധ സഭയെ നയിച്ച വലിയ ഇടയന്റെ ഓര്‍മ്മപ്പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും കതൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി പള്ളിക്കാര്യത്തില്‍ നിന്നും അറിയിച്ചു. ഇടവകാംഗമായ മത്തായി കീന്നേലില്‍ കുടുംബമാണ് ബാവയുടെ രണ്ടാമത് ദുക്‌റാനോ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്. വിശുദ്ധ കുര്‍ബാന മധ്യേ പ്രത്യേക അനുസ്മരണ ശുശ്രൂഷയും ധൂപപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും.
വിലാസം: : Mor Gregorius Syrian Orthodox Church, 181 Port Richmond Ave, Staten Island, NY 10302.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്തായി കീന്നേലില്‍ (718 983 9153). ബിജു ചെറിയാന്‍ അറിയിച്ചതാണിത്.