സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് 16 ന് അവധി

09.34 PM 10-05-2014
EC-releases-election-schedule
സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനായി തെരഞ്ഞെടുപ്പ് ദിവസമായ 16 ന് വേതനത്തോടുകൂടി അവധി പ്രഖ്യാപിച്ച് ലേബര്‍ കമ്മിഷണര്‍ കെ ബിജു ഉത്തരവിറക്കി. 1960 ലെ കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌റ് ആക്റ്റിന്റെ പരിധിയില്‍ വരുന്ന സ്ഥാപന ഉടമകള്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കേണ്ടതാണ്. ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല ലേബര്‍ ഓഫീസര്‍മാര്‍ക്ക് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.