സ്വര്‍ണവില ഇടിയുന്നു: ഗോള്‍ഡ് ബോണ്ടില്‍ ഇപ്പോള്‍ നിക്ഷേപിക്കാമോ?

മുംബൈ: സ്വര്‍ണ വില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ തിരക്കുപിടിച്ച് ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്തണോ?

ഒക്ടോബര്‍ 26നും 30നും ഇടയിലുണ്ടായിരുന്ന (ഇന്ത്യന്‍ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍) നിരക്കിന്റെ ശരാശരി കണക്കിലെടുത്താണ് ആര്‍ബിഐ ബോണ്ടിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. ഇത്പ്രകാരം ഒരു ഗ്രാമിന്റെ ശരാശരി വിലയായ 2,684 രൂപയാണ് ഇഷ്യു പ്രൈസ്.

നിരക്ക് നിശ്ചയിച്ചതിനുശേഷവും സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നതാണ് നിക്ഷേപകര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കിയത്. കഴിഞ്ഞദിവസത്തെ ക്ലോസിങ് നിരക്ക് പ്രകാരം 2,545 രൂപയിലെത്തേണ്ടതാണ് ബോണ്ട് വില. 140 രൂപയുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.

നവംബര്‍ 20നാണ് ഇഷ്യു ക്ലോസ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഇത്തവണ നിക്ഷേപത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധമതം. പുതിയ നിരക്ക് പ്രകാരം നിക്ഷേപിക്കുകയാണെങ്കില്‍ അപ്പോള്‍തന്നെ ലഭിക്കുന്ന നേട്ടം 5.2 ശതമാനമായിരിക്കും.

ബോണ്ട് പുറപ്പെടുവിച്ച സമയത്തുതന്നെ വില നിശ്ചയിച്ചതാണ് നിരക്കില്‍ കാര്യമായ വ്യതിയാനം പ്രകടമാകാന്‍ കാരണം. ഇഷ്യു ക്ലോസ് ചെയ്യുന്ന സമയത്ത് ബോണ്ട് വില തീരുമാനിക്കുകയായിരുന്നെങ്കില്‍ ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നുവെന്നാണ് വിദഗ്ധ അഭിപ്രായം.

15,443 thoughts on “സ്വര്‍ണവില ഇടിയുന്നു: ഗോള്‍ഡ് ബോണ്ടില്‍ ഇപ്പോള്‍ നിക്ഷേപിക്കാമോ?