സ്വര്‍ണവില കുത്തനെ ഉയരുന്നു

16/2/2016
images (1)

ന്യൂഡല്‍ഹി: ആഗോള ഓഹരി വിപണികളിലെ ഇടിവിനെ മാനിക്കാതെ സ്വര്‍ണവില കുതിക്കുന്നു. ദേശീയ വിപണിയില്‍ കഴിഞ്ഞ ദിവസം 10 ഗ്രാമിന് 850 രൂപ കൂടി വില 29650ല്‍ എത്തി. 11 വ്യാപാര ദിനങ്ങള്‍കൊണ്ട് 2600 രൂപയാണ് വര്‍ധന. ഈ വര്‍ഷം തുടര്‍ച്ചയായുണ്ടാവുന്ന ഏറ്റവും നീണ്ട വര്‍ധനയാണിത്. ഡോളറിനെതിരെ രൂപ ദുര്‍ബലമാകുന്നതുമൂലം ഇറക്കുമതി ചെലവ് കൂടുന്നതും വിവാഹ സീസണായതിനാല്‍ ആവശ്യകത പരിഗണിച്ച് പ്രമുഖ സ്വര്‍ണ വ്യാപാരികള്‍ വാങ്ങല്‍ തുടരുന്നതും വില കൂടാനിടയാക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വില നിര്‍ണയിക്കുന്നതില്‍ സ്വാധീനമുള്ള ന്യൂയോര്‍ക്ക് വിപണിയില്‍ കഴിഞ്ഞ ദിവസം സ്വര്‍ണം ഔണ്‍സിന് (31.103 ഗ്രാം) 4.14 ശതമാനം വില വര്‍ധിച്ച് 1246.40 ഡോളറിലത്തെി. ഡല്‍ഹിയില്‍ 99.9 ശതമാനം ശുദ്ധതയുള്ള സ്വര്‍ണത്തിന് 29650 രൂപയും 99.5 ശതമാനം ശുദ്ധതയുളള സ്വര്‍ണത്തിന് 29500 രൂപയുമായിരുന്നു വില. 2014 മേയ് 14നാണ് മുമ്പ് വില ഈ നിലവാരത്തിലത്തെിയിട്ടുള്ളത്. വെള്ളി വിലയും സമാനമായി കൂടുന്നുണ്ട്. കിലോക്ക് 750 രൂപ വര്‍ധിച്ച് വില 37850 രൂപയിലത്തെി. കൊച്ചി വിപണിയില്‍ പവന്280 രൂപ വര്‍ധിച്ച് 21200 ലായിരുന്നു വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചത്