സ്വർണവില പവന് 21,920 രൂപ

05:02pm 25/5/2016
images (4)

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 21,920 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,740 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. ചൊവ്വാഴ്ച 22,120 രൂപയായിരുന്നു പവൻ വില.