10:15am
31/01/2016
കോഴിക്കോട്: ദേശീയ സ്കൂള്‍ ഗെയിംസില്‍ കേരളത്തിന്റെ കുതിപ്പ് തുടരുന്നു. രാവിലെ മത്സരങ്ങള്‍ ആരംഭിച്ചതിന് ശേഷം മൂന്ന് സ്വര്‍ണമാണ് ഞായറാഴ്ച കേരളം നേടിയത്. അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി നീന സ്വര്‍ണം നേടി. നീനയുടെ വിടവാങ്ങല്‍ മത്സരമായിരുന്നു ഇത്. കേരളത്തിന്റെ തന്നെ വൈദേഹിക്കാണ് ഈയിനത്തില്‍ വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ സാന്ദ്രയും സ്വര്‍ണം നേടി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ സ്വര്‍ണവും വെങ്കലവും കേരളത്തിനാണ്. കെ. എസ് അനന്തു സ്വര്‍ണം നേടിയപ്പോള്‍ റിജു വര്‍ഗീസിനാണ് വെങ്കലം. ഈ നേട്ടത്തോടെ 13 സ്വര്‍ണവുമായി മീറ്റില്‍ ബഹുദൂരം മുന്നിലാണ് കേരളം.
മീറ്റിലെ വേഗമേറിയ താരത്തെ അറിയാനുള്ള 100 മീറ്റര്‍ മത്സരത്തിന്റെ ഫൈനല്‍ ഇന്നാണ്.