സ്‌നേഹസംഗീതവുമായി എം.ജി. ശ്രീകുമാര്‍ ലോസ്ആഞ്ചലസില്‍

09:30am 9/3/2016

ജോയിച്ചന്‍ പുതുക്കുളം
snehanamgeetham_pic2
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയുടെ ധനശേഖരണാര്‍ത്ഥം സുപ്രസിദ്ധ ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ ‘സ്‌നേഹസംഗീതം’ ക്രിസ്തീയ ഭക്തിഗാനമേള നടത്തുു. ശ്രീകുമാറിനൊപ്പം പ്രശസ്ത ഗായിക രഞ്ജിനി ജോസും മറ്റു കലാകാരന്മാരും പങ്കെടുക്കുന്നു.

2016 ഏപ്രില്‍ 30-നു ശനിയാഴ്ച വൈകുരേം 6-ന് ലോസ്ആഞ്ചലസിലെ നോര്‍വാക്കിലുള്ള എക്‌സല്‍സിയര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സ്‌നേഹസംഗീതം നടത്തപ്പെടുത്.

ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം സാന്റാ അാ പള്ളിയില്‍ വച്ച് വികാരി ഫാ. ജയിംസ് നിരപ്പേല്‍ നിര്‍വഹിച്ചു. ഗ്രാന്റ് സ്‌പോസര്‍മാരായ ആനി & ജോസഫ് പടവുപുരയ്ക്കല്‍, മിനി & രാജു അബ്രഹാം, ജോളി & മാത്യു തോമസ് എിവരും മറ്റു സ്‌പോസര്‍മാരും ജയിംസ് അച്ചനില്‍ നിന്നും ടിക്കറ്റുകള്‍ സ്വീകരിച്ചു.

എം.ജി. ശ്രീകുമാര്‍ തന്റെ ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കി ഭക്തിനിര്‍ഭരമായ ഗാനങ്ങളിലൂടെ തികച്ചും വ്യത്യസ്തമായ ഒരു സംഗീതവിരുാണ് ‘സ്‌നേഹസംഗീതത്തിലൂടെ’ ആവിഷ്‌കരിക്കുത്.

തന്റെ ജീവിതത്തിലെ അനുഭവങ്ങളും അതോടൊപ്പം തന്റെ ജീവിതത്തില്‍ യേശുവിനുള്ള സ്വാധീനവുമാണ് ‘സ്‌നേഹസംഗീതം’ പരിപാടിക്ക് പ്രചോദനമായതെും അദ്ദേഹം പറയുന്നു.

കൈക്കാരന്മാരായ ബിജു വിതയത്തില്‍, ബിജു ആലുംമൂ’ില്‍, കവീനര്‍മാരായ ആനന്ദ് കുഴിമറ്റത്തില്‍, ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍, മറ്റു വിവിധ കമ്മിറ്റിയംഗങ്ങളും ടിക്കറ്റ് കിക്കോഫിനു നേതൃത്വം നല്‍കി.

ഏപ്രില്‍ 30-ന് ശനിയാഴ്ച നടക്കു ‘സ്‌നേഹസംഗീതം’ വിജയപ്രദമാക്കുവാന്‍ ഫാ. ജയിംസ് നിരപ്പേല്‍ സ്‌നേഹാദരവുകളോടെ എല്ലാവരേയും സ്വാഗതം ചെയ്യുു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജയിംസ് നിരപ്പേല്‍ (714 530 2900), ബൈജു വിതയത്തില്‍ (909 522 6528), ബിജു ആലുംമൂ’ില്‍ (310 347 6199). ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.