സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 2030 വനിതാ കോണ്‍സ്റ്റബ്ള്‍

09/02/2016
download (3)

സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലും റെയില്‍വേ പ്രൊട്ടക്ഷന്‍ സ്‌പെഷല്‍ ഫോഴ്‌സിലുമായി വനിതാ കോണ്‍സ്റ്റബ്ള്‍ തസ്തികയിലെ 2030 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആര്‍.പി.എഫില്‍ 1827 (എസ്.സി-264, എസ്.ടി-145, ഒ.ബി.സി-614, ജനറല്‍-804), ആര്‍.പി.എസ്.എഫില്‍ 203( എസ്.സി-23, എസ്.ടി-33,ഒ.ബി.സി-52, ജനറല്‍-95) എന്നിങ്ങനെയാണ് ഒഴിവുകള്‍.
വിദ്യാഭ്യാസയോഗ്യത: ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍നിന്ന് പത്താംക്‌ളാസോ തത്തുല്യ യോഗ്യതയോ നേടണം. മികച്ച ശാരീരിക യോഗ്യതയും വേണം. ജനറല്‍, ഒ.ബി.സിക്കാര്‍ 157 സെ.മിയും എസ്.സി, എസ്.ടിക്കാര്‍ 152 സെ.മിയും ഉയരമുണ്ടായിരിക്കണം.
പ്രായപരിധി: 18-25. എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് രണ്ടും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, രേഖാപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
എങ്ങനെ അപേക്ഷിക്കാം: www.scr.indianrailways.gov.in, www.rpfonlinereg.in എന്നിവയിലേതെങ്കിലും വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
വിവരങ്ങള്‍ പൂര്‍ണമായി സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പ്രിന്റ് എടുത്ത് സൂക്ഷിക്കണം. എഴുത്തുപരീക്ഷയുടെ രണ്ടാഴ്ച മുമ്പുമുതല്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തീയതി: മാര്‍ച്ച് ഒന്ന്. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.scr.indianrailways.gov.in, www.rpfonlinereg.in