കരോളിന: സൗത്ത് കരോളിന പ്രൈമറിയില്‍ ബര്‍ണി സാന്‍ഡേഴ്സിനെ പരാജയപ്പെടുത്തി ഡമോക്രാറ്റിക് നേതാവ് ഹില്ലരി ക്ലിന്റണ്‍ തകര്‍പ്പന്‍ ജയം നേടി. ഹില്ലരിക്ക് 73% വോട്ടും സാന്‍ഡേഴ്സിന് 26% വോട്ടും കിട്ടി.
കറുത്ത വര്‍ഗക്കാരുടെ വോട്ടാണ് ഹില്ലരിക്ക് ഏറെ നേട്ടമുണ്ടാക്കിയത്. മുപ്പതു വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീ വോട്ടര്‍മാരും ഹില്ലരിയെ പിന്തുണച്ചു.വൈറ്റ്ഹൗസിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് കിട്ടാനുള്ള ഹില്ലരിയുടെ സാധ്യത ഇതോടെ വര്‍ധിച്ചു. നേരത്തെ അയോവയിലും നെ വാഡയിലും ഹില്ലരി ജയിച്ചു
എട്ടുവര്‍ഷംമുമ്പ് സൗത്ത് കരോളൈന പ്രൈമറിയില്‍ ബറാക് ഒബാമയില്‍നിന്ന് ഏറ്റുവാങ്ങിയ പരാജയത്തിന്റെ കയ്പേറിയ ഓര്‍മ തുടച്ചുനീക്കാനും ഈ വിജയം ഹില്ലരിയെ സഹായിച്ചു.
ശനിയാഴ്ച വോട്ടിംഗ് പൂര്‍ത്തിയാവുന്നതിനുമുമ്പേ പരാജയം മണത്ത സാന്‍ഡേഴ്സ് സൗത്ത് കരോളൈനയില്‍നിന്നു ടെക്സസിലേക്കു പോയി. സൂപ്പര്‍ചൊവ്വ മത്സരത്തിലാണ് ഇനി താന്‍ ശ്രദ്ധിക്കുകയെന്നും അവിടെ കനത്ത പോരാട്ടം കാഴ്ചവയ്ക്കുമെന്നും സാന്‍ഡേഴ്സ് പറഞ്ഞു.