10:46am 18/3/2016
ജയന്‍ കൊടുങ്ങല്ലൂര്‍
റിയാദ്: സൗദി അറേബ്യയിലെത്തി വിസാ കലാവധി അവസാനിച്ചിട്ടും രാജ്യം വിടാത്തവര്‍ക്കും അവരെ സംരക്ഷിക്കുന്നവര്‍ക്കുമെതിരെ ശിക്ഷാ നടപടികള്‍ കര്‍ശനമാക്കി. ഇ പ്രകാരം പിടിക്കപ്പെടുന്ന വിദേശികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനും ,പതിനായിരം റിയാല്‍ വീതം വിദേശിക്കും തൊഴിലുടമക്കും പിഴ ചുമത്തും.കൂടാതെ പിടികൂടുന്ന വിദേശിയുടെ സ്‌പോണ്‍സര്‍ക്ക് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്
തടവും പിഴയും ഒടുക്കിയ ശേഷമേ വിദേശികളെ നാട് കടത്തുകയുളളൂവെന്ന് പാസ്‌പോര്‍ട്ട് വിഭാഗം മേധാവി സുലൈമാന്‍ അല്‍ ശുഹൈബാനി പറഞ്ഞു.ബിസിനസ് വിസ,സന്ദര്‍ശക വിസ ,ഹജ്, ഉംറ വിസകള്‍ക്കും ഈ നിയമം ബാധകമാണ്. വിസാ കാലാവധിക്കുളളില്‍ വിദേശ സന്ദര്‍ശകര്‍ സ്വദേശങ്ങളിലേക്കുളള മടക്കം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം സ്‌പോണ്‍സര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. ഹജ്, ഉംറ വിസയില്‍ എത്തി രാജ്യത്തു തന്നെ തങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെങ്കിലും കര്‍ശന ശിക്ഷാ നടപടിയിലൂടെ മാത്രമേ ഇത് തടയാന്‍ സാധിക്കുകയുളളൂവെന്നും അല്‍ ശുഹൈബാനി വ്യക്തമാക്കി.