01.53 AM 04/11/2016
ഇസ് ലാമാബാദ്: ഹഫീസാബാദില്‍ 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര് മരിച്ചു. 72 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ് ലാമാബാദ്–ലാഹോര്‍ ദേശീയപാതയിലായിരുന്നു സംഭവം. ഏഴു ട്രക്കും മൂന്നു വാനും രണ്ടും കാറും തമ്മിലാണ് ഒന്നിനുപിറകെയൊന്നായി കൂട്ടിയിടിച്ചത്. പുലര്‍ച്ചെ ശക്തമായ മൂടല്മഞ്ഞുമൂലമാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. മരിച്ചവരില്‍ ആറു പേര് നൗഷേരയില്നിന്നുള്ളവരാണ്.