ഹൂസ്റ്റണ്‍ ബെന്‍ ടോബ് ആശുപത്രി ബാത്ത്‌റൂമിലെ ഒളിക്യാമറ പിടികൂടി

04:05pm 14/5/2016
– പി.പി.ചെറിയാന്‍
unnamed (2)
ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ പ്രശ്‌സ്ത ഹോസ്പിറ്റലായ ബെന്‍ ടോബ് ആശുപത്രി ബാത്ത് റൂമില്‍ അതിരഹസ്യമായി വെച്ചിരുന്ന ഒളിക്യാമറ കണ്ടടുത്തതായി ഹൂസ്റ്റണ്‍ പോലീസ് ഇന്ന് അറിയിച്ചു.

മെയ് 12 വ്യാഴം ആശുപത്രിയിലെ ജീവനക്കാരനാണ് 5-ാം നിലയിലെ ബാത്ത്‌റൂമില്‍ ഒളിക്യാമറ സ്ഥാപിച്ചിരുന്നത് കണ്ടെത്തിയത്. ആശുപത്രി ജീവനക്കാര്‍ ഉപയോഗിക്കുന്ന ബാത്ത്‌റൂമായിരുന്നു ഇത്. കണ്ടെടുത്ത ക്യാമറ ആശുപത്രി ജീവനക്കാരന്‍ സെക്യൂരിറ്റി ഗാര്‍ഡിനെ ഏല്‍പിച്ചു.

ബാത്ത്‌റൂമില്‍ ക്യാമറ സ്ഥാപിച്ചതിനെ കുറിച്ചു എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ വിക്ടിംസ് യൂണിറ്റ് 713 308 1180 എന്ന നമ്പര്‍ വിളിച്ചറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പോലീസ് സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചു.