ഹൈകോടതി ജഡ്​ജിക്ക്​ കോഴ വാഗ്​ദാനം

04:19pm 06/06/2016
download (2)
കൊച്ചി: നെടുമ്പ​ാശേരി സ്വർണക്കടത്ത്​ കേസിൽ ഹൈകോടതി ജഡ്​ജിക്ക്​ കോഴ വാഗ്​ദാനം. കൊഫെപോസ നിയമത്തിൽ നിന്ന്​ ഒഴിവാക്കുകയാണെങ്കിൽ 25 ലക്ഷം രൂപ നൽകാമെന്ന്​ ​പ്രതിക്ക്​ വേണ്ടി വാഗ്​ദാനം ചെയ്​തതായി ജസ്​റ്റിസ്​ കെ.ടി ശങ്കരനാണ്​ വെളിപ്പെടുത്തിയത്​.

സ്വർണക്കടത്തു കേസിൽ ചുമത്തിയിരിക്കുന്ന കെഫേപോസ നിയമം ഒഴിവാക്കണമെന്ന്​ ആവശ്യ​പ്പെടുന്ന ഹരജി ഇന്ന്​ കോടതിയുടെ പരിഗണനയിൽ വന്നു. ഹരജി​ പരിഗണിക്കുന്ന വേളയിലാണ്​ തനിക്ക്​ 25 ലക്ഷം രൂപ കോഴ വാഗദാനം ചെയ്​തതായി ജസ്​റ്റിസ്​ കെടി ശങ്കരൻ വെളിപ്പെടുത്തിയത്​. തുടർന്ന്​ കേസ്​ പരിഗണിക്കുന്നതിൽ നിന്ന്​ പിന്മാറുകയാണെന്ന്​ ജസ്​റ്റിസ്​ കെ.ടി ശങ്കരൻ തുറന്നകോടതിയിൽ അറിയിച്ചു.

താന്‍ കേസില്‍നിന്ന് പിന്‍മാറുന്നതിന് സ്വീകരിച്ച തന്ത്രമാണോ ഇതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.