09:44 am 27/10/2016
തിരുവനന്തപുരം: ഹൈകോടതിക്ക് മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെയും തുടര്‍ന്നുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജിനെയും കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തും. റിട്ട. ജസ്റ്റിസ് പി.എ. മുഹമ്മദിനെയാണ് അന്വേഷണ കമീഷനായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. ജൂലൈ 20നാണ് ഹൈകോടതിയുടെ വടക്കേ ഗേറ്റിനുമുന്നില്‍ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. പൊലീസ് ലാത്തിച്ചാര്‍ജിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 1952ലെ കമീഷന് ഓഫ് എന്‍ക്വയറി ആക്ട് പ്രകാരമായിരിക്കും അന്വേഷിക്കുക. ജഡ്ജിമാരുടെ ലഭ്യതക്കുറവ് കാരണം സിറ്റിങ് ജഡ്ജിയുടെ സേവനം ലഭ്യമാക്കാന്‍ കഴിയില്ളെന്ന് ഹൈകോടതി അറിയിച്ചതിനെ തുടര്‍ന്നാണ് റിട്ട. ജസ്റ്റിസിനെ നിയമിക്കുന്നത്.