12 വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

06:10pm 16/5/2016
download (3)

ഛണ്ഡിഗഢ്: ഹരിയാനയില്‍ 12 വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ബഗാന്‍വാല റോഡിന് സമീപം കന്നുകാലികളെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും പെണ്‍കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് ആളുകളെത്തിയപ്പോള്‍ രക്ഷപ്പെട്ടെന്നുമാണ് പൊലീസ് അറിയിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്.

അതേസമയം 19കാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച മറ്റൊരു സംഭവത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു.