08:40am 19/3/2016
തിരുവനന്തപുരം: 13ാം കേരള നിയമസഭയിൽ 14 എം.എൽ.എമാർക്ക് 100 ശതമാനം ഹാജർ. 16 സമ്മേളനങ്ങളിലായി മൊത്തം 237 ദിവസമാണ് സഭ സമ്മേളിച്ചത്. ദിവസങ്ങളിലെല്ലാം 14 എം.എൽ.എമാർ സഭയിലത്തെി. അബ്ദുറഹിമാൻ രണ്ടത്താണി, ടി.എ. അഹമ്മദ് കബീർ, മുഹമ്മദുണ്ണിഹാജി, കെ. മുരളീധരൻ, എൻ.എ. നെല്ലിക്കുന്ന്, കെ.എസ്. സലീഖ, വി.ഡി. സതീശൻ, ബി. സത്യൻ, കെ.എം. ഷാജി, സണ്ണി ജോസഫ്, പി. ഉബൈദുല്ല, എം. ഉമ്മർ, വി.എം. ഉമ്മർ മാസ്റ്റർ, എം.എ. വാഹീദ് എന്നിവരാണ് 100 ശതമാനം ഹാജർ നേടിയത്.