34 തുടര്‍ വിജയങ്ങളുടെ ലഹരിയില്‍ ; ബാഴ്സ റയലിന്റെ ലോക റെക്കോഡിനോപ്പം

10:28am 29/2/2016
download (3)

സ്പാനിഷ് ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗുമെല്ലാം കൊണ്ടു പൊയ്ക്കൊണ്ടിരിക്കുന്ന ബാഴ്സിലോണ വീണ്ടും റയലിനെ വെല്ലുവിളിക്കുകയാണ്. 34 തുടര്‍ വിജയങ്ങളുമായി റയല്‍ തീര്‍ത്ത അപരാജിതരെന്ന ലോകറെക്കോഡ് സ്പാനിഷ് ചാമ്പ്യന്മാര്‍ തകര്‍ക്കുമെന്ന നിലയിലായി. ഒരു വിജയം കൂടിയായാല്‍ ഈ നേട്ടം ന്യൂകാമ്പിലെത്തും.
കഴിഞ്ഞ ദിവസം സെവില്ലയെ 2-1 ന് തകര്‍ത്ത ബാഴ്സിലോണ തുടര്‍വിജയങ്ങളുടെ കാര്യത്തില്‍ റയലിന് ഒപ്പമെത്തി. ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ബാഴ്സയ്ക്ക് റയലിനെ മറികടക്കാന്‍ ഇനി ഒരു വിജയം കൂടി മതിയാകും. വ്യാഴാഴ്ച റയല്‍ വല്ലോക്കാനോയെ നേരിടുന്ന ബാഴ്സ ഈ നേട്ടം എളുപ്പം നേടുമെന്നാണ് കണക്കാക്കുന്നത്. സ്പാനിഷ് സോക്കര്‍ ചരിത്രത്തില്‍ ഏറെക്കാലം റെക്കോഡ് ഏന്തിയ റയല്‍ 1988-89 സീസണില്‍ കുറിച്ച റെക്കോഡിനാണ് ഭീഷണി.