01:29 PM 19/10/2016
മുംബൈ: ബജറ്റ് എയർലൈൻസായ എയർഏഷ്യ ആഭ്യന്തര സർവീസിൽ 899 രുപക്ക് വിമാനടിക്കറ്റമായി രംഗത്തെത്തി. എല്ലാ നികുതികളും ഉൾപ്പെടെ ഗുഹാവത്തി–ഇംഫാൽ റൂട്ടിലാണ് ഇൗ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുക.ഒക്ടോബർ 23 വരെ ടിക്കറ്റുകൾ ബുക്കുചെയ്യാം 2017 മാർച്ച് 31 വരെ യാത്ര സമയവുമുണ്ട്
മറ്റു റൂട്ടുകളിലും എയർഏഷ്യ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.കൊച്ചി–ബംഗളുരു 999 രുപ, കൊച്ചി–ഹൈദരാബാദ് 2699, ഗോവ–ന്യുെഡൽഹി 3199, ജയ്പൂർ–പൂനെ 2399 എന്നിവയെല്ലാമാണ് മറ്റു പ്രധാനറുട്ടുകളിലെ നിരക്കുകൾ.
ഉത്സവസീസണുകളിൽ പരമാവധി ആളുകളെ ലക്ഷ്യമാക്കിയാണ് എയർലൈൻ കമ്പനികൾ വമ്പൻ ഒാഫറുകളുമായി രംഗത്തെത്തുന്നത്.ഇൗ മേഖലയിലെ കടുത്ത മത്സരവും അവരെ ഇതിന് പ്രേരിപ്പിക്കുന്നു.