അഫ്​ഗാൻ താലിബാൻ നേതാവ്​ മുല്ല അക്​തർ മൻസൂർ യു.എസ്​ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്​.

11:55 AM 22/05/2016
download (1)
കാബൂൾ: പാകിസ്​താനിൽ അഫ്​ഗാൻ അതിർത്തിയോട്​ ചേർന്ന പ്രദേശത്ത്​ മറ്റൊരു പ്രവർത്തകനൊപ്പം വാഹനത്തിൽ സഞ്ചരിക്കവെയാണ്​ മുല്ല അക്​തർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന്​ യു.എസ്​ ഉദ്യോഗസ്ഥർ അറിയിച്ചു. യു.എസ്​ പ്രസിഡൻറ്​ ബറാക്​ ഒബാമയുടെ അനുമതിയോടെയാണ്​ ഡ്രോൺ ആക്രമണം നടന്നത്​. ആക്രമണത്തിന്​ മുമ്പ്​ പാകിസ്​താൻ, അഫ്​ഗാനിസ്​താൻ അധികൃതരെ വിവരം അറിയിച്ചിരുന്നതായും വൈറ്റ്​ഹൗസ്​ വക്​താവ്​ പറഞ്ഞു.

അതേസമയം മുല്ല അക്​തർ ഡ്രോൺ ആക്രമത്തിൽ കൊല്ലപ്പെ​െട്ടന്ന വാർത്ത ​ താലിബാൻ നിഷേധിച്ചു. ​മുല്ല അക്​തർ കൊല്ലപ്പെട്ടന്ന വാർത്തഅടിസ്ഥാന രഹിതമാണെന്നും തങ്ങളുടെ നേതാക്കൾ ​ മുമ്പും വ്യാജ പ്രചരണം നടന്നിട്ടുണ്ടെന്നും താലിബാൻ അറിയിച്ചു. ഡിസംബറിൽ മുല്ല അക്​തർ ​വെടിവെപ്പിൽ കൊല്ലപ്പെട്ടതായി അഫ്​ഗാൻ അറിയിച്ചിരുന്നു. പിന്നീട്​ മുല്ല അക്​തറി​െൻറ പ്രതികരണം ശബ്​ദരേഖയായി പുറത്തുവിട്ടാണ്​ താലിബാൻ ഇതിനോട്​ പ്രതികരിച്ചത്​. 2015 ൽ താലിബാൻ സ്ഥാപകൻ മുല്ല ഉമർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ്​ മുല്ല അക്​തർ നേതൃത്വം ഏറ്റെടുത്തത്​.