രക്തമാറ്റത്തിലൂടെ എയ്ഡ്സ് ബാധിച്ചത് 2234 പേർക്ക്

07:00 PM 31/05/2016 ന്യൂഡൽഹി: 2014 ഒക്ടോബർ മുതൽ 2016 മാർച്ച് വരെയുള്ള കാലയളവിൽ രക്തം മാറ്റത്തിലൂടെ ഇന്ത്യയിൽ എയ്ഡ്സ് ബാധിച്ചത് 2234 പേർക്ക്. മനുഷ്യാവകാശ പ്രവർത്തകനായ രേതൻ കോത്താരിക്ക് വിവരാകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണ് ഈ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വന്നത്. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (നാകോ) നൽകിയ മറുപടിയിലാണ് വിവരങ്ങളുള്ളത്. പല ബ്ളഡ് ബാങ്കുകളും രക്തപരിശോധനയിൽ മാനദണ്ഡങ്ങളിൽ കടുത്ത അനാസ്ഥ പുലർത്തുന്നുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. വാർഷിക റിപ്പോർട്ട് പ്രകാരം 2014 വരെ ഏകദേശം Read more about രക്തമാറ്റത്തിലൂടെ എയ്ഡ്സ് ബാധിച്ചത് 2234 പേർക്ക്[…]

മാതാപിതാക്കള്‍ വഴിയില്‍ ഇറക്കിവിട്ട കുട്ടിയെ കാണാതായി

06:58 PM 31/05/2016 ടോക്യോ: വികൃതിയെ തുടര്‍ന്ന് മാതാപിതാക്കള്‍ വഴിയിലിറക്കിവിട്ട കുട്ടിയെ കാണാതായി. ജപ്പാനിലെ ഹൊക്കൈഡോയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം യമാറ്റോ പാര്‍ക്കിലെത്തിയതായിരുന്നു തനൂക്കയെന്ന ഏഴ് വയസ്സുകാരന്‍. പാര്‍ക്കില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്ക് നേരെ കുട്ടി കല്ലെറിഞ്ഞതിനെ തുടര്‍ന്ന് അഛനും അമ്മക്കും അവനെയും കൊണ്ട് പാര്‍ക്കില്‍ നിന്ന് പെട്ടെന്ന് മടങ്ങേണ്ടി വന്നു. ഇതിനിടയിലാണ് ശിക്ഷയായി കുട്ടിയെ വഴക്കു പറയുകയും വഴിയില്‍ ഇറക്കി വിടുകയും ചെയ്തത്. ഉടന്‍ തിരിച്ചെത്തിയെങ്കിലും കുട്ടിയെ കാണാതാവുകയായിരുന്നു. കരടികള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ധാരാളമുള്ള വനത്തിന് സമീപം കാണാതായ Read more about മാതാപിതാക്കള്‍ വഴിയില്‍ ഇറക്കിവിട്ട കുട്ടിയെ കാണാതായി[…]

മാറ്റുന്ന വിവരം അറിയിക്കാമായിരുന്നു -സെൻകുമാർ

6:556 PM 31/05/2016 തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ എൽ.ഡി.എഫ് സർക്കാറിനെ വിമർശിച്ച് ഡി.ജി.പി ടി.പി സെൻകുമാർ. തന്നെ മാറ്റുന്ന വിവരം സർക്കാറിന് മാന്യമായി അറിയിക്കാമായിരുന്നു. സർക്കാറിന് ആവശ്യം ലോക്നാഥ് ബെഹ്റയെ ആണെങ്കിൽ വാശി പിടിച്ച് ഡി.ജി.പി പദവിയിൽ ഇരിക്കുന്നതിൽ അർഥമില്ലെന്നും സെൻകുമാർ പറഞ്ഞു. മേധാവി സ്ഥാനത്തു നിന്ന് നീക്കിയ നടപടിയിൽ ചട്ടലംഘനമുണ്ട്. സുപ്രീംകോടതി വിധിക്കും പൊലീസ് ആക്ടിനും വിരുദ്ധമായ നടപടിയാണിത്. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സെൻകുമാർ വ്യക്തമാക്കി. തന്‍റെ ജോലി നന്നായിട്ടു തന്നെ Read more about മാറ്റുന്ന വിവരം അറിയിക്കാമായിരുന്നു -സെൻകുമാർ[…]

ആതിരപ്പിള്ളിയില്‍ നിര്‍ബന്ധബുദ്ധിയില്ല: കടകംപള്ളി

06:50pm 31/5/2016 തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യൂതി പദ്ധതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അയയുന്നുവെന്ന് സൂചന. പദ്ധതി നടപ്പാക്കിയേ തീരുവെന്ന നിര്‍ബന്ധബുദ്ധി സര്‍ക്കാരിനില്ലെന്ന് വൈദ്യൂതിമന്ത്രി കടംകപള്ളി സുരേന്ദ്രന്‍. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്‌തേ വിഷയത്തില്‍ തീരുമാനമുണ്ടാകൂ. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി തീര്‍പ്പ് കല്പിക്കട്ടെ എന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബിന്റെ ‘മുഖാമുഖം’ പരിപാടിയില്‍ പറഞ്ഞു. ജനങ്ങള്‍ വേണമെങ്കില്‍ മാത്രമേ പദ്ധതി നടപ്പാക്കൂ. സമവായം ഉണ്ടാക്കിയ ശേഷമേ വന്‍കിട പദ്ധതിയുമായി മുന്നോട്ടുപോകൂം. മുടങ്ങിക്കിടക്കുന്ന വൈദ്യുതി Read more about ആതിരപ്പിള്ളിയില്‍ നിര്‍ബന്ധബുദ്ധിയില്ല: കടകംപള്ളി[…]

മീന്‍കുഴമ്പും മണ്‍പാനയും ട്രെയിലര്‍ പുറത്തിറങ്ങി.

06:47pm 31/5/2016 നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് നായകനാകുന്ന രണ്ടാമത്തെ തമിഴ് മീന്‍കുഴമ്പും മണ്‍പാനയും ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അതിഥി താരമായി കമല്‍ഹാസനും എത്തുന്നുണ്ട്. അഷ്‌ന സാവേരിയാണ് നായിക. കാളിദാസിന്റെ ആദ്യ ചിത്രമായ ഒരു പക്കൈ കഥൈ എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പാണ് അടുത്ത ചിത്രവും റിലീസിന് ഒരുങ്ങുന്നത്. നടന്‍ പ്രഭുവും ഉര്‍വ്വശിയുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. അമുദേശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സെന്‍കുമാറിനെ നീക്കിയതിനെതിരെ ചെന്നിത്തല;

06:40pm 31/5/2016 ന്യൂഡല്‍ഹി : എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നിയമിച്ച ഡിജിപി ജേക്കബ്‌ പുന്നൂസിനെ യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മാറ്റിയിരുന്നില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. മുഖം നോക്കാതെ നടപടികളെടുത്തിരുന്ന സമര്‍ത്ഥനായ ഉദ്യോഗസ്‌ഥനായിരുന്നു ടി.പി സെന്‍കുമാറെന്നും ചെന്നിത്തല പറഞ്ഞു. സെന്‍കുമാറിനെ ഡി.ജി.പി സ്‌ഥാനത്തു നിന്നും മാറ്റിയതിനെ തുടര്‍ന്നാണ്‌ ചെന്നിത്തല ഇത്തരമൊരു പ്രതികരണം നടത്തിയത്‌. എന്നാല്‍, പോലീസ്‌ തലപ്പത്തെ ഉദ്യോഗസ്‌ഥരെ മാറ്റാന്‍ സംസ്‌ഥാന സര്‍ക്കാരിന്‌ അധികാരമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സംസ്‌ഥാനത്തെ ക്രമസമാധാന പാലനത്തിന്റെ ചുമതല വഹിച്ചിരുന്ന ഡി.ജി.പി സെന്‍കുമാറിനെ മാറ്റി Read more about സെന്‍കുമാറിനെ നീക്കിയതിനെതിരെ ചെന്നിത്തല;[…]

തുടങ്ങിവെച്ച പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും- ഹൈബി ഈഡന്‍ എംഎല്‍എ

06:38pm 31/5/2016 കൊച്ചി: തുടങ്ങിവെച്ച പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍. കേരളത്തിന്റെ തന്നെ സ്വപ്നപദ്ധതികളാണ് കൊച്ചി മെട്രൊയും വല്ലാര്‍പാടം എല്‍എന്‍ജി ടെര്‍മിനലും. കഴിഞ്ഞ തവണ എംഎല്‍എ ആയിരുന്നപ്പോള്‍ ഇതിന്റെയൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഇതിനായി സര്‍ക്കാര്‍ സഹായമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി പുതിയ Read more about തുടങ്ങിവെച്ച പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും- ഹൈബി ഈഡന്‍ എംഎല്‍എ[…]

ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് 12 ന് അര്‍ധ രാത്രി മുതല്‍ ലോറികള്‍ പണിമുടക്കിലേക്ക്

06:36pm 31/5/2016 കൊച്ചി: സംസ്ഥാനത്ത് മാത്രം 2000 സി സി ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയുള്ള ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് 12 ന് അര്‍ധ രാത്രി മുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറികള്‍ കേരളത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.ഈ മാസം നാലിന് മുമ്പായി നടത്തുന്ന സര്‍ക്കാര്‍ തല ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ കേരളത്തിലെ ലോറി ഉടമകളും സര്‍വ്വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരത്തില്‍ പങ്കാളികളാകുമെന്ന് Read more about ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് 12 ന് അര്‍ധ രാത്രി മുതല്‍ ലോറികള്‍ പണിമുടക്കിലേക്ക്[…]

പുല്‍ഗാവില്‍ ആയുധ സംഭരണ കേന്ദ്രത്തില്‍ തീപിടുത്തം; 17 പേര്‍ കൊല്ലപ്പെട്ടു

06:33pm 31/5/2016 മുംബൈ: മഹാരാഷ്‌ട്രയിലെ പുല്‍ഗാവില്‍ ആയുധ സംഭരണ കേന്ദ്രത്തില്‍ തീപിടിച്ച്‌ 17 മരണം. രണ്ടു ഓഫീസര്‍മാരും 15 ജവാന്മാര്‍ കൊല്ലപ്പെട്ടതായുമാണ്‌ വിവരം. അപടസം നടന്നത്‌ സൈനിക ആയുധ സംഭരണ കേന്ദ്രത്തില്‍. കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ സംഭവത്തില്‍ 19 പേര്‍ക്ക്‌ പരിക്കേറ്റതായിട്ടുമാണ്‌ വിവരം. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു തീ പടര്‍ന്നു പിടിച്ചത്‌. ആദ്യം ഒരു സ്‌ഫോടനം ഉണ്ടാവുകയും പിന്നീട്‌ അത്‌ പെട്ടെന്ന്‌ പടരുകയുമായിരുന്നു. ഇതേതുടര്‍ന്ന്‌ സംഭരണ കേന്ദ്രത്തിന്‌ സമീപമുള്ള ഗ്രാമത്തില്‍ നിന്നും 1000 പേരെ മാറ്റി പാര്‍പ്പിച്ചതായി Read more about പുല്‍ഗാവില്‍ ആയുധ സംഭരണ കേന്ദ്രത്തില്‍ തീപിടുത്തം; 17 പേര്‍ കൊല്ലപ്പെട്ടു[…]

മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസിയെ യു.പി.എസ്.സി അംഗം

06:31pm 31/5/2016 ന്യുഡല്‍ഹി: മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസിയെ യു.പി.എസ്.സി അംഗമായി നിയമിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് ബസിയുടെ കാലാവധി. ഡല്‍ഹി സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ഭിന്നതയിലായിരുന്ന ബസി അടുത്തിടെയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. പത്ത് പേരാണ് യു.പി.എസ്.സിയില്‍ അംഗങ്ങളാകുന്നത്. സിവില്‍ സര്‍വീസ് പരീക്ഷകള്‍ ഉള്‍പ്പെടെ സുപ്രധാന ചുമതലകളാണ് യു.പി.എസ്.സിയില്‍ നിക്ഷിപ്തമായിരിക്കുന്നത്. 1977 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ബസി. ഭരണഘടന പ്രകാരം യു.പി.എസ്.സി അംഗങ്ങള്‍ക്ക് ആറ് വര്‍ഷമോ 65 വയസ് ആകുന്നത് വരെയോ ആണ് കാലാവധി. Read more about മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസിയെ യു.പി.എസ്.സി അംഗം[…]