നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു

08:10 am 30/6/2017 ആക്രമണത്തിനിരയായ നടിക്കെതിരെ ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു. ചാനലില്‍ താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു. അതില്‍ ആര്‍ക്കെങ്കിലും മനോവിഷമമുണ്ടെങ്കില്‍ ഖേദിക്കുന്നതായും ദിലീപ് അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞു. സംഘടനയുടെ കണക്ക് അവതരിപ്പിക്കുന്നതിനിടെയാണ് ദിലീപിന്റെ ഖേദപ്രകടനം. കഴിഞ്ഞ കുറച്ചു ദിവസമായി ഉയരുന്ന പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും അറിയമല്ലോ? അതില്‍ താന്‍ ഏറെ വിഷമിക്കുന്നുണ്ട്. സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ല. തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ Read more about നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു[…]

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ പ​ങ്കെ​ടു​ക്കി​ല്ല

08:59 am 29/6/2017 കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വി​വാ​ദം ക​ത്തി​നി​ൽ​ക്കെ ചേ​രു​ന്ന താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ പ​ങ്കെ​ടു​ക്കി​ല്ല. ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ൾ കാ​ര​ണ​മാ​ണ് പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ടി മ​ഞ്ജു വാ​രി​യ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്കു ക​ത്തു ന​ൽ​കി. വേ​റെ പ്ര​മു​ഖ താ​ര​ങ്ങ​ളും യോ​ഗ​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന അ​മ്മ​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് യോ​ഗ​ത്തി​ൽ ര​മ്യ ന​ന്പീ​ശ​ൻ, മു​കേ​ഷ്, പൃ​ഥ്വി​രാ​ജ് എ​ന്നീ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​ല്ല. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം അ​മ്മ ച​ർ​ച്ച ചെ​യ്യി​ല്ലെ​ന്ന് ഇ​ന്ന​സെ​ന്‍റ് Read more about താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ പ​ങ്കെ​ടു​ക്കി​ല്ല[…]

കേസില്‍ പങ്കില്ല, നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയ്യാര്‍: ദിലീപ്

08:09 am 27/6/2017 നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ നിരപരാധിത്വം ആവര്‍ത്തിച്ച് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്നെ പിന്തുണച്ച അജു വര്‍ഗീസിനും സലിം കുമാറിനും നന്ദിയറിയിച്ചു കൊണ്ടാണ് ദിലീപ് പോസ്റ്റ് ആരംഭിക്കുന്നത്. തനിക്ക് ഒരു കേസിലും പങ്കില്ല. തന്റെ ഇമേജ് തകര്‍ക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നില്ലെന്ന് ദിലീപ് പറയുന്നു. തന്റെ പുതിയ സിനിമയായ രാമലീലയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദിലീപ് കുറിച്ചു. നിരപരാധിത്വം തെളിയിക്കാനായി ബ്രെയിന്‍ മാപ്പിങ്ങിനോ നുണ പരിശോധനക്കോ നാര്‍കോ അനാലിസിസ് ടെസ്റ്റിനോ Read more about കേസില്‍ പങ്കില്ല, നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയ്യാര്‍: ദിലീപ്[…]

നടി ഭാവനക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

09:13 am 25/6/2017 നായക നടന്‍ തന്റെ പേരില്‍ ബിനാമി സ്വത്തുക്കള്‍ കൈവശം വെച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടി ഭാവനയോട് നേരിട്ട് ഹാജരാകാന്‍ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസയച്ചു. നടന്‍ സാമ്ബത്തിക കുറ്റകൃത്യം നടത്തി എന്ന നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടിയെ കൂടി പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തി നോട്ടീസ് നല്‍കിയിരിക്കുന്നത്. അടുത്ത ആഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തും. സാമ്ബത്തിക കുറ്റകൃത്യം നടന്നു എന്നു ബോധ്യപ്പെടുത്ത നടിയുടെ മൊഴി പൊലീസാണ് നികുതി വകുപ്പിന് കൈമാറിയത്. 183, 153എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് Read more about നടി ഭാവനക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്[…]

അഭിരാമിയും കമല്‍ഹാസനും വിവാഹിതരാവുന്നു

8 :34 am 21/6/2017 വിവാഹിതയായി, വീട്ടമ്മയായി ഒതുങ്ങിക്കഴിയുന്ന നടി അഭിരാമിയെക്കുറിച്ചു തമിഴ് മാധ്യമങ്ങളില്‍ വീണ്ടും ഗോസിപ്പുകള്‍ നിറയുന്നു. ഉലകനായകന്‍ കമലഹാസനുമായി അഭിരാമിയുടെ വിവാഹം ഉടന്‍ നടക്കുമെന്നാണ് തമിഴിലെ പ്രചരണം. കമലും നടി ഗൗതമിയും തമ്മില്‍ അടുത്തിടെ സഹജീവിതം പിരിഞ്ഞിരുന്നു. ഇതിനു കാരണം കമലിന് അഭിരാമിയോടുള്ള അഭിനിവേശമാണെന്നാണ് പ്രചാരണം. വിവാഹശേഷം ഭര്‍ത്താവ് രാഹുല്‍ പവനനുമൊത്ത് അമേരിക്കയിലാണ് അഭിരാമി. ഇടയ്ക്കു നാട്ടിലെത്തിയ അഭിരാമി ചുരുക്കം ചില സിനിമകളില്‍ അഭിനയിച്ചിരുന്നു. കമലുമൊത്ത് 2004ല്‍ വിരുമാണ്ടി എന്ന ചിത്രത്തില്‍ അഭിരാമി അഭിനയിച്ചിട്ടുണ്ട്. Read more about അഭിരാമിയും കമല്‍ഹാസനും വിവാഹിതരാവുന്നു[…]

മോഹന്‍ലാല്‍ എനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് എം.ജി ശ്രീകുമാര്‍

07:51 am 20/6/2017 ഒരുമിച്ച് സിനിമ സ്വപ്നം കണ്ടു നടന്ന സുഹൃത്തുക്കളായിരുന്നു മോഹന്‍ലാലും എം ജി ശ്രീകരുമാറും. സിനിമയുടെ ഉയരങ്ങള്‍ കീഴടക്കിയതും അവര്‍ ഒരുമിച്ച് ആയിരുന്നു. മോഹന്‍ലാലും ഗായകന്‍ എംജി ശ്രീകുമാറുമായുള്ള സൗഹൃദം അതുകൊണ്ടു തന്നെ ഏറെ പ്രശസ്തമാണ്. എന്നാല്‍ ഇതിനിടെ എംജി ശ്രീകുമാറിനെ വളര്‍ത്തിയത് മോഹന്‍ലാലുമായുള്ള സൗഹൃദമാണെന്നും, ലാല്‍ ശുപാര്‍ശ ചെയ്താണ് അവസരങ്ങള്‍ ലഭിക്കുന്നതെന്നുമുള്ള ആരോപണങ്ങളെ തള്ളി എംജി ശ്രീകുമാര്‍ തന്നെ രംഗത്തെത്തി. മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടിട്ട് തന്നെ ഏറെക്കാലമായി. അവരവരുടേതായ തിരക്കുകളിലാണ്. ഫേയ്‌സ്ബുക്കിലൊക്കെ ചില Read more about മോഹന്‍ലാല്‍ എനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് എം.ജി ശ്രീകുമാര്‍[…]

വിമാനം’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു.

07:30 am 19/6/2017 മാജിക് ഫ്രെയിമിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് പ്രദീപ് എം. നായർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന “വിമാനം’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. മംഗലാപുരത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഡൽഹിയും മറ്റൊരു ലൊക്കേഷനാണ്. സ്വന്തം പരിശ്രമത്തിലൂടെ ചെറു വിമാനമുണ്ടാക്കിയ ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജി തോമസിന്‍റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം. വിമാനവും അതിന്‍റെ പറക്കലും പ്രമേയമാക്കിയുള്ള ഒരു പ്രണയ ചിത്രമാണിത്. പൃഥ്വിരാജാണു നായകൻ. Read more about വിമാനം’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു.[…]

ആനക്കൊമ്പ് കൈവശം വച്ച കേസ് ; മോഹന്‍ലാലിനെതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി

07:21 am 16/6/2017 ആനക്കൊമ്പ് കൈവശം വച്ചുവെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനും മുന്മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്ന കേസിലാദണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. കേസ് അട്ടിമറിച്ചുവെന്ന് കാണിച്ച് ഏരൂര്‍ സ്വദേശി എ.എ പൗലോസായിരുന്നു വിജിലന്‍സ് കോടതിയെ സമീപിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു കേസില്‍ ഒന്നാം പ്രതി. മോഹന്‍ലാലിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് Read more about ആനക്കൊമ്പ് കൈവശം വച്ച കേസ് ; മോഹന്‍ലാലിനെതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി[…]

ട്വിറ്ററിലും രാജാവായി മോഹന്‍ലാല്‍

07:12 am 14/6/2017 മലയാളികളുടെ താരരാജാവാണ് മോഹന്‍ലാല്‍. നിരവധി ബോക്‌സ് ഓഫീസ് റിക്കാര്‍ഡുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇപ്പോള്‍ എത്തിയ പുതിയ വാര്‍ത്ത ട്വിറ്ററിലും മോഹന്‍ലാല്‍ ഒന്നാമനായിരിക്കുന്നു എന്നതാണ്. ട്വിറ്ററില്‍ 20 ലക്ഷം ആരാധകരുള്ള ആദ്യ മലയാളി താരം എന്ന ബഹുമതിയാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സ്വീകാര്യത നേടിയതിനു പിന്നാലെയാണ് മോഹന്‍ലാലിന് ട്വിറ്ററില്‍ ആരാധകരുടെ വര്‍ധനവുണ്ടായത്. നേരത്തേ, ട്വിറ്ററില്‍ ആദ്യമായി പത്ത് ലക്ഷം പിന്നിട്ട മലയാള താരവും മോഹന്‍ലാല്‍ ആയിരുന്നു. ഏഴേകാല്‍ ലക്ഷമാണ് മമ്മൂട്ടിയുടെ Read more about ട്വിറ്ററിലും രാജാവായി മോഹന്‍ലാല്‍[…]

ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ഡോ. സി നാരായണ റെഡ്ഡി അന്തരിച്ചു

07:32 am 13/6/2017 പ്രശസ്ത കവിയും ഗാനരചയിതാവുമായ ഡോ. സി നാരായണ റെഡ്ഡി അന്തരിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയയാിരുന്നു. ആന്ധ്രാപ്രദേശിലെ കരിംനഗര്‍ ജില്ലയിലാണ് നാരായണ്‍ റെഡ്ഡി ജനിച്ചത്. തെലുങ്ക് സാഹിത്യത്തില്‍ രചിച്ച വിഖ്യാതമായ കവിതകള്‍ , കഥകള്‍ എന്നിവയിലൂടെ പ്രശസ്തനായ അദ്ദേഹം നിരവധി തെലുങ്ക് ചിത്രങ്ങള്‍ക്കുവേണ്ടിയും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. തെലുങ്ക് സാഹിത്യ മണ്ഡലത്തില്‍ ശ്രദ്ധയേനായ നാരായണ്‍ റെഡ്ഡി 1962ല്‍ ഗുലേബകവലി കഥ എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ രചിച്ചാണ് Read more about ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ഡോ. സി നാരായണ റെഡ്ഡി അന്തരിച്ചു[…]