കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍: കെ രാഗേഷ്

03:10pm 30/06/2016 കണ്ണൂര്‍: കോൺഗ്രസ് വിമതനായി വിജയിച്ച പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറാ‍യി തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർഥി മുസ് ലിം ലീഗിന്‍റെ സി. സമീറിനെയാണ് വോട്ടെടുപ്പിൽ പരാജയപ്പെടുത്തിയത്. പി.കെ രാഗേഷിന് 28ഉം സി. സമീറിന് 27ഉം വോട്ടുകൾ ലഭിച്ചു. ഫലപ്രഖ്യാപനത്തിന് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് പി.കെ രാഗേഷ് അധികാരമേറ്റു. അവിശ്വാസ പ്രമേയത്തിലൂടെ ലീഗിന്‍റെ സി. സമീറിനെ പുറത്താക്കി പി.കെ. രാഗേഷിനെ ഡപ്യൂട്ടി മേയറാക്കാനായിരുന്നു എല്‍.ഡി.എഫ് നീക്കം. എന്നാൽ, കോർപറേഷനിൽ ഭൂരിപക്ഷമുള്ള എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം Read more about കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍: കെ രാഗേഷ്[…]

കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനുശേഷം നൃത്താധ്യാപകന്‍ ജീവനൊടുക്കി

03:07pm 30/6/2016 ന്യൂഡല്‍ഹി: ഇന്‍ഡോര്‍ സ്വദേശിയായ സച്ചിന്‍ എന്ന സോനു ആണ് കാമുകിയും നൃത്തവിദ്യാര്‍ഥിനിയുമായ യോഗിതയെ കൊലപ്പെടുത്തിയതിനുശേഷം ജീവനൊടുക്കിയത്. ഇരുവര്‍ക്കും 24 വയസാണ്. ദക്ഷിണ ഡല്‍ഹിയിലെ നബ് സരായിയിലെ നൃത്തപഠന കേന്ദ്രത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ചത്തര്‍പൂര്‍ സ്വദേശിനിയാണ് യോഗിത. സച്ചിനും യോഗിതയും ദീര്‍ഘനാളുകളായി ഇഷ്ടത്തിലായിരുന്നു. മറ്റൊരാളുമായി യോഗിതയ്ക്ക് ബന്ധമുണെ്്ടന്നുള്ള സംശയത്തെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടണ്്ടായി. ഇതിനെത്തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിനരികില്‍നിന്ന് മെഴുക് തിരികളും പൂക്കളും കണെ്്ടടുത്തു.

മഅ്​ദനിക്ക്​ നാട്ടിൽ പോകാൻ അനുമതി

03:05 PM 30/06/2016 ന്യൂഡൽഹി: അബ്​ദുൽ നാസർ മഅ്​ദനിക്ക്​ നാട്ടിൽ പോകാൻ സുപ്രീംകോടതി അനുമതി. രോഗബാധിതയായ ഉമ്മയെ കാണാനാണ്​ സുപ്രീംകോടതി അനുമതി നൽകിയത്​. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മഅ്ദനി സമർപ്പിച്ച അപേക്ഷയിലാണ്​ ഉത്തരവ്​. അതേസമയം, കേരളത്തിലേക്ക്​ പോകാനുള്ള അനുമതി എത്ര ദിവസത്തേക്ക്​ എന്നുള്ളത്​ വിചാരണ കോടതിക്ക്​ തീരുമാനിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. വിചാരണ ഒരു വർഷം കൊണ്ട്​ പൂർത്തിയാക്കണമെന്നും ഉമ്മയുടെ രോഗവിവരങ്ങൾ രേഖാ മൂലം കോടതിയെ അറിയിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്​. പ്രമേഹം മൂലം ഏറെ വിഷമതകള്‍ അനുഭവിക്കുന്ന Read more about മഅ്​ദനിക്ക്​ നാട്ടിൽ പോകാൻ അനുമതി[…]

കാബൂളില്‍ ചാവേര്‍ ആക്രമണം; 40 പോലീസ് ഉദ്യോഗസ്ഥര്‍കൊല്ലപ്പെട്ടു

03:04pm 30/6/2016 കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ 40 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബുരുദദാന ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങിയ പോലീസ് വ്യൂഹത്തിനുനേര്‍ക്ക് ചാവേറുകള്‍ ആക്രമണം നടത്തുകയായിരുന്നു. രണ്്ടു ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റതായി പെഹ്മാന്‍ ജില്ലാ ഗവര്‍ണര്‍ ഹാജി മുഹമ്മദ് മൂസാ ഖാന്‍ ബിബിസിയോടു പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

സ്വവര്‍ഗാനുരാഗികളെ മൂന്നാം ലിംഗക്കാരായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി.

03:01 PM 30/06/2016 ന്യൂഡൽഹി: ശാരീരികമായി പ്രത്യേകതയുള്ളവരെ മാത്രമേ മൂന്നാം ലിംഗക്കാരായി പരിഗണിക്കാനാവുകയുള്ളുവെന്നും കോടതി വ്യക്​തമാക്കി. ജന്മനാ ശാരീരിക പ്രത്യേകതയുള്ളവരെയാണ് മൂന്നാം ലിംഗക്കാരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവുക. സ്വവര്‍ഗാനുരാഗികള്‍ക്ക് മൂന്നാം ലിംഗക്കാര്‍ക്ക് നല്‍കേണ്ട പിന്നോക്ക പരിരക്ഷ നല്‍കേണ്ടതുണ്ടോ എന്ന് സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കത്തിലാണ് സുപ്രീം കോടതി നിരീക്ഷണം. സ്വവര്‍ഗാനുരാഗികളെ ഭിന്നലിംഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന കേന്ദ്രത്തിന്റെ അപേക്ഷയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തര്‍ക്കത്തിനിടയില്‍ മൂന്നാംലിംഗക്കാര്‍ക്ക് നല്‍കേണ്ട പരിരക്ഷ വൈകിപ്പിക്കുന്നതിന് കേന്ദ്രത്തെ സുപ്രീംകോടതി ശാസിക്കുകയും ചെയ്തു. ലെസ്ബിയന്‍, ഗേ, തുടങ്ങി Read more about സ്വവര്‍ഗാനുരാഗികളെ മൂന്നാം ലിംഗക്കാരായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി.[…]

പ്രിയദര്‍ശന്‍ . ചിത്രം ‘ഒപ്പം.

03:00pm 30/6/2016 ഇക്കാലത്തിനിടയില്‍ പ്രിയന്‍ കൊച്ചിയില്‍ ഒരു ചിത്രം ഷൂട്ട് ചെയ്തിട്ടില്ല മുമ്പ്. പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിന് നാലഞ്ചുദിവസം കൊച്ചിയില്‍ ചിത്രീകരിച്ചെങ്കിലും പിന്നീട് തിരുവനന്തപുരത്തേക്കുതന്നെ ഷിഫ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഇക്കുറി എണ്‍പതു ശതമാനം ഭാഗങ്ങളും കൊച്ചിയില്‍ തന്നെ ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്, പത്തുദിവസത്തെ ചിത്രീകരണം ഊട്ടിയിലും മൂന്നുദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണം തിരുവനന്തപുരത്തുമുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചോറ്റാനിക്കരയിലെ അതിപുരാതനമായ ഒരു ‘ഇല്ല’ത്തായിരുന്നു ചിത്രീകരണം. നിരവധി ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിട്ടുണ്ട് Read more about പ്രിയദര്‍ശന്‍ . ചിത്രം ‘ഒപ്പം.[…]

പെരിന്തല്‍മണ്ണയില്‍ സ്‌ഫോടകവസ്തു പിടികൂടി

01:24pm 30/6/2016 മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 12.5 കിലോ സ്‌ഫോടകവസ്തു പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സേലം സ്വദേശി ജോസഫ് പിടിയിലായി.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആരംഭിക്കും.

01:22pm 30/6/2016 ന്യൂഡല്‍ഹി: പാര്‍ലമെന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്‌ലി, സുഷമ സ്വരാജ് തുടങ്ങിയവര്‍ പങ്കെടുത്ത പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിലാണു തീരുമാനം. ഓഗസ്റ്റ് 12 വരെയാണ് സമ്മേളനം നടക്കുന്നതെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. ചരക്കുസേവന ബില്ലായിരിക്കും സര്‍ക്കാരിന്റെ മുഖ്യ അജണ്ട. നിലവിലെ അന്താരാഷ്ട്ര സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ ജിഎസ്ടി പാസാക്കുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കു ഗുണം ചെയ്യുമെന്ന് നായിഡു പറഞ്ഞു.

40 മില്യന്‍ ഡോളര്‍ തട്ടിപ്പു നടത്തിയ ഇന്ത്യന്‍ അമേരിക്കന്‍ ബാങ്ക് ഉടമസ്ഥര്‍ക്കെതിരെ കേസെടുത്തു

01:22pm 30/6/2016 – പി.പി.ചെറിയാന്‍ ഇല്ലിനോ­യ് : ബാങ്ക് ഇടപാടുകളില്‍ മില്യണ്‍ കണക്കിന് ഡോളര്‍ തട്ടിപ്പു നടത്തിയ ഓക്ക് ബ്രൂക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ ബാങ്ക് ഉടമസ്ഥരായ പെതിനായിഡു വേലുച്ചാമി, പരമേശ്വരി വേലുച്ചാമി എന്നിവര്‍ക്കെതിരെ ഫെഡറല്‍ അധികൃതര്‍ കേസെടുത്തു. ഹാര്‍വി ബാങ്ക് ഉടമസ്ഥരായ എഴുപത് വയസുളള പെതിനായ്ഡു വേലുച്ചാമി, ഭാര്യ പരമേശ്വരി(65) എന്നിവര്‍ക്കെതിരെ ബാങ്ക് തട്ടിപ്പ്, രേഖകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഫെഡറല്‍ കോടതി കേസെടുത്തിരിക്കുന്നത്. ഹാര്‍വേയിലുളള മ്യൂച്ചല്‍ ബാങ്കുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് മ്യൂച്ചല്‍ Read more about 40 മില്യന്‍ ഡോളര്‍ തട്ടിപ്പു നടത്തിയ ഇന്ത്യന്‍ അമേരിക്കന്‍ ബാങ്ക് ഉടമസ്ഥര്‍ക്കെതിരെ കേസെടുത്തു[…]

സൈനികര്‍ക്കൊപ്പം ശൈഖ് മുഹമ്മദ് നോമ്പ് തുറന്നു

01:13pm 30/06/2016 അബൂദബി: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പുതുതായി സൈന്യത്തില്‍ ചേര്‍ന്നവര്‍ക്കൊപ്പം നോമ്പ് തുറന്നു. സൈഹ് ഹഫീര്‍ ഏരിയയില്‍ പ്രസിഡന്‍റ് സേനയുടെ നാഷനല്‍ സര്‍വീസ് സ്കൂളില്‍ ചേര്‍ന്നവര്‍ക്കൊപ്പം ചൊവ്വാഴ്ചയാണ് ശൈഖ് മുഹമ്മദ് ഇഫ്താറില്‍ പങ്കെടുത്തത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സൈനികരുമായി ശൈഖ് മുഹമ്മദ് ആശയവിനിമയം നടത്തി. ദേശത്തിന് വേണ്ടിയുള്ള സേവനം യുവത്വത്തിന്‍െറ തൊപ്പിയിലെ Read more about സൈനികര്‍ക്കൊപ്പം ശൈഖ് മുഹമ്മദ് നോമ്പ് തുറന്നു[…]