കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനുശേഷം നൃത്താധ്യാപകന്‍ ജീവനൊടുക്കി

03:07pm 30/6/2016
download (6)

ന്യൂഡല്‍ഹി: ഇന്‍ഡോര്‍ സ്വദേശിയായ സച്ചിന്‍ എന്ന സോനു ആണ് കാമുകിയും നൃത്തവിദ്യാര്‍ഥിനിയുമായ യോഗിതയെ കൊലപ്പെടുത്തിയതിനുശേഷം ജീവനൊടുക്കിയത്. ഇരുവര്‍ക്കും 24 വയസാണ്. ദക്ഷിണ ഡല്‍ഹിയിലെ നബ് സരായിയിലെ നൃത്തപഠന കേന്ദ്രത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ചത്തര്‍പൂര്‍ സ്വദേശിനിയാണ് യോഗിത.

സച്ചിനും യോഗിതയും ദീര്‍ഘനാളുകളായി ഇഷ്ടത്തിലായിരുന്നു. മറ്റൊരാളുമായി യോഗിതയ്ക്ക് ബന്ധമുണെ്്ടന്നുള്ള സംശയത്തെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടണ്്ടായി. ഇതിനെത്തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിനരികില്‍നിന്ന് മെഴുക് തിരികളും പൂക്കളും കണെ്്ടടുത്തു.