ബേബി സ്റ്റെല്ല വിര്‍ജീനിയയില്‍ നിര്യാതയായി

08:50 pm 30/9/2016 വാഷിംഗ്ടണ്‍ ഡി.സി: വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ചര്‍ച്ചിലെ സജീവ അംഗങ്ങളായ ദിലീപ് – ഷേര്‍ലി വട്ടക്കുന്ന് ദമ്പതികളുടെ 28 ദിവസം പ്രായമുള്ള മകള്‍ ബേബി സെറ്റെല്ല നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച ക്ലിഫ്റ്റണ്‍ യൂണിയന്‍ മില്‍ റോഡിലുള്ള സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചിലും ശവസംസ്കാരം ഹെറന്‍ഡണ്‍ വെസ്റ്റ് നട്ട് ഗ്രോവ് സെമിത്തേരിയിലും നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ദിലീപ് വടക്കൂട്ട് (571 230 3444).

ജര്‍മന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു

08:45 pm 30/9/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ റെയില്‍വേ വിന്റര്‍ ഷെഡ്യൂള്‍ ആരംഭിക്കുന്ന ഈ വരുന്ന ഡിസംബര്‍ 11 മുതല്‍ 1.3 ശതമാനം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ റെയില്‍ കാര്‍ഡ് 25 – 50 എന്നിവ കൈവശമുള്ള യാത്രക്കാര്‍ക്ക് ഈ നിരക്ക് വര്‍ദ്ധനവ് ബാധകമല്ല. പുതിയ വര്‍ദ്ധനവില്‍ ജര്‍മന്‍ റെയില്‍വേ ഫ്‌ളെക്‌സ് നിരക്കിന്റെ വര്‍ദ്ധനവ് 1.9 ശതമാനം ആണ്. ഓരോ സെക്ടര്‍ അനുസരിച്ചുള്ള യാത്രാ ടിക്കറ്റുകള്‍ക്ക് 3.9 ശതമാനം ടിക്കറ്റ് വര്‍ദ്ധന വരും. Read more about ജര്‍മന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു[…]

മല്ലപ്പളളി സംഗമം ഓണം ആഘോഷിച്ചു

08:43 pm 30/9/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ : മല്ലപ്പളളി സംഗമത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 17ന് സ്റ്റാഫോര്‍ഡില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു. സംഗമം പ്രസിഡന്റ് നൈനാന്‍ ചാക്കോയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച ആഘോഷങ്ങളില്‍ ഓണത്തിന്റെ സമത്വസുന്ദര സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്ന കലാപരിപാടികള്‍, ഓണസദ്യ തുടങ്ങിയ ആഘോഷം ഗംഭീരമാക്കി. നൈനാന്‍ മാത്തുളളയും റവ. ഏബ്രഹാം തോട്ടത്തിലും ഓണസന്ദേശം നല്‍കി. ശെര്‍വിന്‍ ഫിലിപ്പ്, ജോസ് തുടങ്ങിയവര്‍ കവിത, ഷൈനി, സിജോ ജോസ്, ജെസി ചാക്കോ, റെസ്‌­ലി മാത്യു Read more about മല്ലപ്പളളി സംഗമം ഓണം ആഘോഷിച്ചു[…]

റോസാമിസ്റ്റിക്കയില്‍ മൂന്നാമത് മരിയന്‍ കുടുംബസംഗമം

08:41 pm 30/9/2016 – കെ.ജെ.ജോണ്‍ സൂറിച്ച്: ഹോളിക്രോസ് ഫെയ്ത്ത് മിഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാമത് മരിയന്‍ കണ്‍വെന്‍ഷന്‍ 2016 ഒക്ടോബര്‍ ഒന്ന്! രണ്ട് തീയതികളില്‍ ,അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും മദ്ധ്യസ്ഥയായ റോസാമിസ്റ്റിക്കാ മാതാവിന്‍റെ തീര്‍ത്ഥാടന ദേവാലയത്തില്‍വെച്ച് ഈ വര്‍ഷവും ഭക്ത്യാദരപൂര്‍വം നടത്തുന്നു. ആത്മീയ ആചാര്യനും, ചിന്തകനും, സ്‌നേഹദൂതനുമായ ഫാ. ബോബി കട്ടിക്കാടാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍റെ മുഖ്യപ്രഭാഷകന്‍. രണ്ടു ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന കണ്‍വെന്‍ഷനില്‍ യുവജനങ്ങള്‍ക്ക്­ ആത്മീയ ഉണര്‍വ്വ് നല്‍കുന്ന പ്രത്യേക ക്ലാസ്സുകള്‍ ഫാ. വിട്മറിന്‍റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. Read more about റോസാമിസ്റ്റിക്കയില്‍ മൂന്നാമത് മരിയന്‍ കുടുംബസംഗമം[…]

ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

07:11 pm 30/9/2016 കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയിലാണ്. 14 റണ്‍സോടെ വൃദ്ധിമാന്‍ സാഹയും റണ്‍സൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയും ക്രീസില്‍. കാണ്‍പൂരില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കെ.എല്‍.രാഹുലിന് പകരം ശീഖര്‍ ധവാനും ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍ കുമാറും ടീമിലെത്തി. മികച്ച ഫോമിലുള്ള ഗംഭീറിന് പകരം ടീമിലെത്തിയ ധവാന്‍ Read more about ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച[…]

ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് പരാതിയുമായി വൃദ്ധ ദമ്പതികള്‍

07:09 pm 30/9/2016 തമിഴ് താരം ധനുഷ് സ്വന്തം മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍. തിരുപ്പുവനം സ്വദേശികളായ കതിരേശനും മീനാലുമാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരിച്ചുവേണമെന്നുമാണ് പരാതിയില്‍ പറയുന്നത്. പഠനത്തിലെ പരാജയത്തെ തുടര്‍ന്ന് ധനുഷ് വീടുവിട്ടിറങ്ങിയതാണെന്നാണ് മീനാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. കലൈയരസന്‍ എന്നാണ് ധനുഷിന്റെ യഥാര്‍ഥ പേരെന്നും പറയുന്നു. ധനുഷിനെ കാണാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്നും ദമ്പതികളുടെ പരാതിയില്‍ പറയുന്നു. അതേസമയം ധനുഷ് ഇതിനെ കുറിച്ച് Read more about ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് പരാതിയുമായി വൃദ്ധ ദമ്പതികള്‍[…]

ജയലളിതയുടെ ചിത്രങ്ങൾ പുറത്തുവിടണമെന്ന് എം. കരുണാനിധി.

07:07 pm 30/9/2016 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച അപവാദ ​​പ്രചരണങ്ങൾ അവസാനിപ്പിക്കാൻ ആശുപത്രിയിൽ കഴിയുന്ന അവരുടെ ചിത്രങ്ങൾ പുറത്തുവിടണമെന്ന് ​ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി. ജയലളിത ആരോഗ്യം വീണ്ടെടുത്ത്​ ഒൗദ്യോഗിക പദവികളിൽ പുന:പ്രവേശിക്ക​െട്ടയെന്ന്​ ആശംസിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച്​ പുറത്തു പ്രചരിക്കുന്ന അപവാദങ്ങൾ അവസാനിപ്പിക്കണം. അതിനായി ആശുപത്രിയിൽ നിന്നും അവരുടെ ചിത്രങ്ങളും യഥാർഥ വിവരങ്ങളും പുറത്തുവിടണം– കരുണാനിധി വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. പനിയും നിര്‍ജലീകരണവും ബാധിച്ച് ഒമ്പതു ദിവസമായി ജയലളിത Read more about ജയലളിതയുടെ ചിത്രങ്ങൾ പുറത്തുവിടണമെന്ന് എം. കരുണാനിധി.[…]

ഹൈകോടതി വാർത്തകൾ റിപ്പോർട്ട്​ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കു നേരെ അഭിഭാഷകരുടെ കൈയേറ്റ ഭീഷണി.

07:05 pm 30/9/2016 കൊച്ചി: ഹൈകോടതി വാർത്തകൾ റിപ്പോർട്ട്​ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കു നേരെ അഭിഭാഷകരുടെ കൈയേറ്റ ഭീഷണി. കോടതി വാർത്തകൾ റിപ്പോർട്ട്​ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെട്ട സംഘം തടയുകയും ഇറങ്ങിപ്പോയില്ലെങ്കിൽ അടിച്ച്​ ഒാടിക്കുമെന്ന്​ ഭീഷണിപ്പെടുത്തുകയുമായിരുന്നു. നേരത്തെ ഹൈകോടതിയിൽ ഇരുകൂട്ടരും തമ്മിലുണ്ടായ സംഘർഷത്തിന്​ കാരണക്കാർ എന്ന്​ അഭിഭാഷകർ വിശേഷിപ്പിച്ച മാധ്യമപ്രവർത്തകരെ കോടതി റിപ്പോർട്ടിൽ നിന്ന്​ ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ചാണ് വീണ്ടും കൈയ്യേറ്റ ശ്രമമുണ്ടായത്​. ​ കഴിഞ്ഞ ദിവസം ചീഫ്​ ജസ്​റ്റിസി​െൻറയും അഭിഭാഷക –മാധ്യമ സംഘടനകളുടെയും നേതൃത്വത്തിൽ Read more about ഹൈകോടതി വാർത്തകൾ റിപ്പോർട്ട്​ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കു നേരെ അഭിഭാഷകരുടെ കൈയേറ്റ ഭീഷണി.[…]

സ്​കൂൾ ബസ്​ മരത്തിലിടിച്ച്​ ഒരു വിദ്യാർഥി മരിച്ചു.

07:03 pm 30/9/2016 മലപ്പുറം: മലപ്പുറത്ത്​ നിയന്ത്രണം നഷ്​ടപ്പെട്ട സ്​കൂൾ ബസ്​ മരത്തിലിടിച്ച്​ ഒരു വിദ്യാർഥി മരിച്ചു. 11 പേർക്ക്​ പരിക്കേറ്റു. ഇത്തിൾപ്പറമ്പ്​ സ്വദേശി അമീറി​െൻറ മകൾ സിതാര ജാസ്​മിൻ(13) ആണ്​ മരിച്ചത്​. മലപ്പുറം ഗവൺമെൻറ്​ ഗേൾസ്​​ ഹൈസ്​കൂളിലെ ബസ്​ ആണ്​ അപകടത്തിൽപെട്ടത്​. ഇന്ന്​ വൈകുന്നേരം 4.30നായിരുന്നു അപകടം. സ്​കൂളിൽനിന്ന്​ കുട്ടികളുമായി പുറപ്പെടാനൊരുങ്ങവെ ബ്രേക്​ നഷ്​ടപ്പെട്ട ബസ്​ സ്​കൂൾ ഗേറ്റിന്​ സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റ​ കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

പ്രണവും മലയാള സിനിമയിൽ നാ‍‍യകനാകുന്നു.

04:58 pm 30/9/2016 മോഹന്‍ലാലിന്‍റെ മകന്‍ പ്രണവും മലയാള സിനിമയിൽ നാ‍‍യകനാകുന്നു. ഊഴത്തിന് ശേഷം ജിത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. ദൃശ്യത്തിന്‍റെ തമിഴ് പതിപ്പായ ‘പാപനാശ’ത്തില്‍ ജിത്തു ജോസഫിന്‍റെ സംവിധാന സഹായിയായി പ്രണവ് പ്രവർത്തിച്ചിരുന്നു. ക്യാമറക്ക് പിന്നിൽ നിൽക്കാനാണ് പ്രണവിന് താൽപര്യമെന്നും അദ്ദേഹം ഉടൻ ചലച്ചിത്രം സംവിധാനം ചെയ്യുമെന്ന സൂചനകൾക്കിടെയാണ് ആരാധകരെ ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നത്. മേജർ രവി സംവിധാനം Read more about പ്രണവും മലയാള സിനിമയിൽ നാ‍‍യകനാകുന്നു.[…]