വീടിനുപുറത്ത് പശുവിനെ ചത്തനിലയിൽ കണ്ടത്തിനെ തുടർന്നു നാട്ടുക്കാർ വീട്ടുടമസ്ഥനെ മർദ്ദിച്ചു.
06:25 pm 28/6/2017 റാഞ്ചി: ജാർഖണ്ഡിലെ ദിയോരിയിൽ വീടിനുപുറത്ത് പശുവിനെ ചത്തനിലയിൽ കണ്ടത്തിനെ തുടർന്നു നാട്ടുക്കാർ വീട്ടുടമസ്ഥനെ മർദ്ദിച്ചു. വീട്ടുടമസ്ഥൻ ഉസ്മാൻ അൻസാരിയെ മർദ്ദിച്ച നാട്ടുകാർ പിന്നീട് വീടിനു തീവയ്ക്കുകയും ചെയ്തു. അൻസാരിയുടെ വീടിനു സമീപം പശുവിന്‍റെ ജഡം കണ്ടതിനെ തുടർന്ന് ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്തിയ പോലീസ് സംഘമാണ് അൻസാരിയെയും കുടുംബത്തേയും രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ച പോലീസിനു നേരെ നാട്ടുകാർ കല്ലേറ് നടത്തുകയും ചെയ്തു. Read more about വീടിനുപുറത്ത് പശുവിനെ ചത്തനിലയിൽ കണ്ടത്തിനെ തുടർന്നു നാട്ടുക്കാർ വീട്ടുടമസ്ഥനെ മർദ്ദിച്ചു.[…]