ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനേത്തുടർന്ന് രാജ്യതലസ്ഥാനം കനത്തസുരക്ഷാ വലയത്തിൽ
08:05 am 20/6/2017 ന്യൂഡൽഹി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനേത്തുടർന്ന് രാജ്യതലസ്ഥാനം കനത്തസുരക്ഷാ വലയത്തിൽ. ഡൽഹിയിൽ മാത്രമല്ല, രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം കർശന നിരീക്ഷണമേർപ്പെടുത്തണമെന്നാണ് മുന്നറിയിപ്പ്. ഇതിന്‍റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവളങ്ങൾ ബസ് സ്റ്റാൻഡുകൾ തുടങ്ങി ജനത്തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പരിശോധനകളും പട്രോളിംഗും കർശനമാക്കിയിട്ടുണ്ട്.