ആ​റു മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി

08:47 am 30/6/2017 വാ​ഷിം​ഗ്ട​ൺ​ഡി​സി: ആ​റു മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വ് നി​ല​വി​ൽ​വ​ന്നു. യു​എ​സി​ലെ ക​മ്പ​നി​യു​മാ​യോ വ്യ​ക്തി​യു​മാ​യോ അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ർ​ക്കു യാ​ത്രാ​വി​ല​ക്ക് ബാ​ധ​ക​മാ​വി​ല്ല. എ​ന്നാ​ൽ അ​ച്ഛ​ന്‍റെ​യോ അ​മ്മ​യു​ടേ​യോ സ​ഹോ​ദ​രി, സ​ഹോ​ദ​ര​ൻ​മാ​ർ, അ​ന​ന്ത​ര​വ​ൻ, മു​ത്ത​ച്ഛ​ൻ, മു​ത്ത​ശി എ​ന്നി​ങ്ങ​നെ ബ​ന്ധു​ത്വ​മു​ള്ള​വ​ർ​ക്കു പോ​ലും വീ​സ നി​ഷേ​ധി​ക്ക​പ്പെ​ടും. യു​എ​സി​ൽ ഉ​ള്ള​യാ​ളു​ടെ മാ​താ​പി​താ​ക്ക​ൾ, സ​ഹോ​ദ​ര​ങ്ങ​ൾ തു​ട​ങ്ങി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ വീ​സ ല​ഭി​ക്കു​ക​യു​ള്ളു. ഇ​റാ​ൻ, ലി​ബി​യ, സോ​മാ​ലി​യ, സു​ഡാ​ൻ, സി​റി​യ, യെ​മ​ൻ എ​ന്നീ ആ​റു മു​സ്‌​ലിം Read more about ആ​റു മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി[…]

ഇ​ന്ന് അ​ർ​ധ​രാ​ത്രി രാ​ജ്യം ഏ​കീ​കൃ​ത ച​ര​ക്കുസേ​വ​ന നി​കു​തി

08:34 am 30/6/2017 ഇ​ന്ന് അ​ർ​ധ​രാ​ത്രി രാ​ജ്യം ഏ​കീ​കൃ​ത ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി)​യി​ലേ​ക്കു മാ​റു​ന്നു. പ​രോ​ക്ഷനി​കു​തി​ക​ൾ ഒ​ട്ടു​മു​ക്കാ​ലും യോ​ജി​പ്പി​ച്ചാ​ണ് ജി​എ​സ്ടി വ​രു​ന്ന​ത്. എ​ങ്കി​ലും ഇ​റ​ക്കു​മ​തി​ച്ചു​ങ്കം (ക​സ്റ്റം​സ് ഡ്യൂ​ട്ടി) നി​ല​നി​ൽ​ക്കും. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും നി​കു​തി ഏ​കോ​പി​പ്പി​ക്കു​ന്നു; ഉ​ത്പാ​ദ​ന​ഘ​ട്ട​ത്തി​ലും വി​ല്പ​ന​ഘ​ട്ട​ത്തി​ലു​മു​ള്ള നി​കു​തി​ക​ളും ഏ​കോ​പി​പ്പി​ക്കു​ന്നു. ഇ​തു​വ​രെ കേ​ന്ദ്ര​ത്തി​ന് അ​ധി​കാ​ര​മി​ല്ലാ​തി​രു​ന്ന വി​ല്പ​ന​യി​ന്മേ​ൽ കേ​ന്ദ്രം നി​കു​തി പി​രി​ക്കും. ഉ​ത്പാ​ദ​ന​ത്തി​ലും സേ​വ​ന​ങ്ങ​ളി​ലും നി​കു​തി​ക്ക് അ​ധി​കാ​ര​മി​ല്ലാ​തി​രു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ ​അ​ധി​കാ​രം ല​ഭി​ക്കു​ന്നു. ജി​എ​സ്ടി​ക്കു മു​ഖ്യ​മാ​യി നാ​ലു നി​ര​ക്കാ​ണു​ള്ള​തെ​ങ്കി​ലും പ്രാ​യോ​ഗി​ക​മാ​യി എ​ട്ടു നി​ര​ക്കു​ക​ൾ ഉ​ണ്ട്. ധാ​ന്യ​ങ്ങ​ൾ, മ​ത്സ്യം, മാം​സം, Read more about ഇ​ന്ന് അ​ർ​ധ​രാ​ത്രി രാ​ജ്യം ഏ​കീ​കൃ​ത ച​ര​ക്കുസേ​വ​ന നി​കു​തി[…]

ജ​മ്മു​കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ വെ​ടി​നി​ർ​ത്ത​ൽ​ക​രാ​ർ ലം​ഘി​ച്ച് വീ​ണ്ടും പാ​ക് വെ​ടി​വ​യ്പ്

08:33 am 30/6/2017 ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ വെ​ടി​നി​ർ​ത്ത​ൽ​ക​രാ​ർ ലം​ഘി​ച്ച് വീ​ണ്ടും പാ​ക് വെ​ടി​വ​യ്പ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് വെ​ടി​വ​യ്പ് ആ​രം​ഭി​ച്ച​ത്. ആ​ള​പാ​യം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​ന്ത്യ​ൻ സൈ​ന്യ​വും തി​രി​ച്ച​ടി​ച്ചു.

സ്പാ​യു​ടെ മ​റ​വി​ൽ പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്രം ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ.

08:22 am 30/6/2017 ഗു​ഡ്ഗാ​വ്: സ്പാ​യു​ടെ മ​റ​വി​ൽ പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്രം ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ. പ​ത്തു സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗു​ഡ്ഗാ​വി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന. ന​ഗ​ര​ത്തി​ലെ മൂ​ന്നു മാ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്പാ​ക​ളി​ൽ​നി​ന്നാ​ണ് സ്ത്രീ​ക​ളെ പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തെ സം​ബ​ന്ധി​ച്ച് പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് രാ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റു​ക​ളി​ലും പ​ബു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

ജോസ് ജേക്കബിനെ നാസു കൗണ്ടി കണ്‍ട്രോളര്‍ ഓഫീസ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് ഡയറക്ടറായി നിയമിച്ചു

08:13 am 30/6/2017 – ബിജു കൊട്ടാരക്കര ന്യൂ യോര്‍ക്ക് : ന്യുനപക്ഷത്തിന്റെ ഉന്നമനമെന്ന തന്റെ ദര്‍ശനത്തിന്റെ സാക്ഷാത്ക്കാരത്തിനായി നാസ കൗണ്ടി കംട്രോളര്‍ ആയ ജോര്‍ജ് മാര്‍ഗോസ് മലയാളിയായ ജോസ് ജേക്കബിനെ കമ്മ്യൂണിറ്റി ഔട്ട് റീച് ഇന്‍ നാസു കൗണ്ടിയുടെ കണ്‍ട്രോളര്‍ ഓഫീസ് ഡയറക്ടറായി നിയമിച്ചു. എല്ലാ കമ്മ്യുണിറ്റിയില്‍ നിന്നും കംട്രോളറുടെ ഓഫീസില്‍ ഓരോ പ്രതിനിധികളായി കമ്മ്യൂണിറ്റിയില്‍ നിന്നും അഫയയേഴ്‌സ് ഡയറക്റ്ററായി നിയമിച്ചിട്ടുണ്ട്. ഇത് നാസാ കൗണ്ടിയില്‍ നിന്നും മലയാളി സമൂഹത്തിനു ലഭിക്കുന്ന ആദ്യ അംഗീകാരമാണെന്ന് ജോസ് Read more about ജോസ് ജേക്കബിനെ നാസു കൗണ്ടി കണ്‍ട്രോളര്‍ ഓഫീസ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് ഡയറക്ടറായി നിയമിച്ചു[…]

ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം

10;30 am 29/6/2017 ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ച് സെക്ടറിലെ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ വ്യാഴാഴ്ച പുലർച്ചെ പാക് സൈന്യം വെടിയുതിർത്തു. ആക്രമണത്തിൽ രണ്ടു ഇന്ത്യൻ സൈനികർക്കു പരിക്കേറ്റതായാണ് വിവരം. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

ഇ​ന്ത്യ​യു​ടെ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം ജി​സാ​റ്റ് 17 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു.

08:58 am 29/6/2017 ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം ജി​സാ​റ്റ് 17 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ഫ്ര​ഞ്ച് ഗ​യാ​ന​യി​ലെ കൗ​റു​വി​ൽ​നി​ന്ന് ഏ​രി​യ​ൻ 5 റോ​ക്ക​റ്റി​ലാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ച​ത്. ജി​സാ​റ്റി​നൊ​പ്പം ഹെ​ല്ലാ​സ് സാ​റ്റ് 3, ഇ​മ്മാ​ർ സാ​റ്റ് എ​ന്നീ ഉ​പ​ഗ്ര​ഹ​ങ്ങ​ളും വി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ 2.29ന് ​നി​ശ്ച​യി​ച്ചി​രു​ന്ന വി​ക്ഷേ​പ​ണം മി​നി​റ്റു​ക​ൾ താ​മ​സി​ച്ചാ​ണ് സം​ഭ​വി​ച്ച​ത്. ഇ​ന്ത്യ​യു​ടെ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ പ​ര​ന്പ​ര​യി​ൽ പ​തി​നേ​ഴാ​മ​ത്തേ​താ​ണ് ജി​സാ​റ്റ് 17. 3,477 കി​ലോ​യാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​രം. വാ​ർ​ത്താ വി​നി​മ​യം, കാ​ലാ​വ​സ്ഥാ പ​ഠ​നം തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള സി ​ബാ​ൻ​ഡ്, എ​ക്സ്റ്റ​ൻ​ഡ​ഡ് സി Read more about ഇ​ന്ത്യ​യു​ടെ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം ജി​സാ​റ്റ് 17 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു.[…]

സ​ത്യം പു​റ​ത്തു​വ​രേ​ണ്ട​ത് ത​ന്‍റെ ആ​വ​ശ്യ​മെ​ന്ന് ന​ട​ൻ ദി​ലീ​പ്

08:54 am 29/6/2017 കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ സ​ത്യം പു​റ​ത്തു​വ​രേ​ണ്ട​ത് ത​ന്‍റെ ആ​വ​ശ്യ​മെ​ന്ന് ന​ട​ൻ ദി​ലീ​പ്. പ​തി​മൂ​ന്നു മ​ണി​ക്കൂ​റി​ന​ടു​ത്തു​നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ദി​ലീ​പ്. അ​തേ​മ​സ​യം, ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ വീ​ണ്ടും വി​ളി​ക്കു​മെ​ന്ന് പോ​ലീ​സ് ദി​ലീ​പി​നോ​ടും നാ​ദി​ർ​ഷാ​യോ​ടും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ദി​ലീ​പി​ന്‍റെ മാ​നേ​ജ​ർ അ​പ്പു​ണ്ണി​യെ​യും മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്തു. ത​നി​ക്കു പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ താ​ൻ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്. സ​ത്യം പു​റ​ത്തു​വ​രേ​ണ്ട​ത് ത​ന്‍റെ ആ​വ​ശ്യ​മാ​ണ്. ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്- ദി​ലീ​പ് പ​റ​ഞ്ഞു. ത​ന്‍റെ പ​രാ​തി​യി​ലെ Read more about സ​ത്യം പു​റ​ത്തു​വ​രേ​ണ്ട​ത് ത​ന്‍റെ ആ​വ​ശ്യ​മെ​ന്ന് ന​ട​ൻ ദി​ലീ​പ്[…]

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പെംബ്രൂക്ക് പൈന്‍സ് സിറ്റിയുടെ ആദരം

08:48 am 29/6/2017 മയാമി: കര്‍മ്മനിരതമായ രണ്ടു പതിറ്റാണ്ടിന്റെ നിസ്വാര്‍ത്ഥമായ സേവനത്തിന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് ആദരവിന്റെ നിറച്ചാര്‍ത്തുകള്‍. എണ്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരും, തദ്ദേശീയരുമായി ഒരുലക്ഷത്തി എഴുപതിനായിരത്തോളം ജനസംഖ്യയും, ജനസംഖ്യാനുപാതികമായി ഫ്‌ളോറിഡ സംസ്ഥാനത്തെ പതിനൊന്നാം സ്ഥാനം അലങ്കരിക്കുന്ന സിറ്റി ഓഫ് പെംബ്രൂക്ക് പൈന്‍സിന്റെ കമ്മീഷന്‍ മീറ്റിംഗില്‍ വച്ചു മേയര്‍ ഫ്രാങ്ക് ഓര്‍ട്ടീസ് ഐ.എന്‍.എ.എസ്.എഫിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണെന്നും, ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിനു മാത്രമല്ല, ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിനും, അശരണര്‍ക്കും, Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പെംബ്രൂക്ക് പൈന്‍സ് സിറ്റിയുടെ ആദരം[…]

എസ്.എം.സി.സി റാഫിള്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തി

08:46 am 29/6/2017 ഷിക്കാഗോ: നാഷണല്‍ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ റാഫിളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തുകയുണ്ടായി. ജൂണ്‍ 17-നു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ചാണ് സമ്മാനദാനം നടത്തിയത്. മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷനായിരുന്നു. മാര്‍ ജോയി ആലപ്പാട്ട്, ഫാ. ജോണിക്കുട്ടി പുലിശേരി, റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറനില്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. എസ്.എം.സി.സി നാഷണല്‍ ചെയര്‍പേഴ്‌സണ്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി സദസിന് സ്വാഗതം അരുളി. മാര്‍ ജേക്കബ് അങ്ങാടിയത്ത് വിജയികളായവരെ അനുമോദിക്കുകയും എസ്.എം.സി.സിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും Read more about എസ്.എം.സി.സി റാഫിള്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തി[…]