ഇ​ന്ന് അ​ർ​ധ​രാ​ത്രി രാ​ജ്യം ഏ​കീ​കൃ​ത ച​ര​ക്കുസേ​വ​ന നി​കു​തി

08:34 am 30/6/2017

ഇ​ന്ന് അ​ർ​ധ​രാ​ത്രി രാ​ജ്യം ഏ​കീ​കൃ​ത ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി)​യി​ലേ​ക്കു മാ​റു​ന്നു. പ​രോ​ക്ഷനി​കു​തി​ക​ൾ ഒ​ട്ടു​മു​ക്കാ​ലും യോ​ജി​പ്പി​ച്ചാ​ണ് ജി​എ​സ്ടി വ​രു​ന്ന​ത്. എ​ങ്കി​ലും ഇ​റ​ക്കു​മ​തി​ച്ചു​ങ്കം (ക​സ്റ്റം​സ് ഡ്യൂ​ട്ടി) നി​ല​നി​ൽ​ക്കും.

ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും നി​കു​തി ഏ​കോ​പി​പ്പി​ക്കു​ന്നു; ഉ​ത്പാ​ദ​ന​ഘ​ട്ട​ത്തി​ലും വി​ല്പ​ന​ഘ​ട്ട​ത്തി​ലു​മു​ള്ള നി​കു​തി​ക​ളും ഏ​കോ​പി​പ്പി​ക്കു​ന്നു. ഇ​തു​വ​രെ കേ​ന്ദ്ര​ത്തി​ന് അ​ധി​കാ​ര​മി​ല്ലാ​തി​രു​ന്ന വി​ല്പ​ന​യി​ന്മേ​ൽ കേ​ന്ദ്രം നി​കു​തി പി​രി​ക്കും. ഉ​ത്പാ​ദ​ന​ത്തി​ലും സേ​വ​ന​ങ്ങ​ളി​ലും നി​കു​തി​ക്ക് അ​ധി​കാ​ര​മി​ല്ലാ​തി​രു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ ​അ​ധി​കാ​രം ല​ഭി​ക്കു​ന്നു.

ജി​എ​സ്ടി​ക്കു മു​ഖ്യ​മാ​യി നാ​ലു നി​ര​ക്കാ​ണു​ള്ള​തെ​ങ്കി​ലും പ്രാ​യോ​ഗി​ക​മാ​യി എ​ട്ടു നി​ര​ക്കു​ക​ൾ ഉ​ണ്ട്. ധാ​ന്യ​ങ്ങ​ൾ, മ​ത്സ്യം, മാം​സം, ഉ​പ്പ്, പ​ച്ച​ക്ക​റി, പാ​ൽ, പ​ഴം, മു​ട്ട, പ്ര​സാ​ദം, ന്യൂ​സ്പേ​പ്പ​ർ, പു​സ്ത​ക​ങ്ങ​ൾ, കു​പ്പി​വ​ള, പൊ​ട്ട്, സി​ന്ദൂ​രം തു​ട​ങ്ങി​യ​വ​യ്ക്കു നി​കു​തി​യി​ല്ല. മ​റി​ച്ച് പോ​ളി​ഷ് ചെ​യ്യാ​ത്ത വ​ജ്ര​ത്തി​ന് 0.25 ശ​ത​മാ​ന​ണു നി​കു​തി. ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​ന് ഒ​രു ശ​ത​മാ​നം നി​കു​തി കു​റേ മാ​സം ക​ഴി​ഞ്ഞേ ന​ട​പ്പാ​ക്കൂ. സ്വ​ർ​ണ​ത്തി​നു മൂ​ന്നു ശ​ത​മാ​നം നി​കു​തി​യാ​ക്കി.
നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, 1000 രൂ​പ​യി​ൽ കു​റ​വു​ള്ള വ​സ്ത്ര​ങ്ങ​ൾ, 500 രൂ​പ​യി​ൽ കു​റ​ഞ്ഞ ചെ​രി​പ്പു​ക​ൾ, പാ​യ്ക്ക് ചെ​യ്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, പ​ഞ്ച​സാ​ര, തേ​യി​ല, കാ​പ്പി, റേ​ഷ​ൻ മ​ണ്ണെ​ണ്ണ, ക​ൽ​ക്ക​രി, സ്റ്റെ​ന്‍റ്, ജീ​വ​ര​ക്ഷാ മ​രു​ന്നു​ക​ൾ, ഇ​ൻ​സു​ലി​ൻ, ത​പാ​ൽ സ്റ്റാ​ന്പ്, ച​ന്ദ​ന​ത്തി​രി തു​ട​ങ്ങി​യ​വ​യും റെ​യി​ൽ​വേ ടി​ക്ക​റ്റ്, ഇ​ക്കോ​ണ​മി ക്ലാ​സ് വി​മാ​ന ടി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യും അ​ഞ്ചു ശ​ത​മാ​നം നി​കു​തി വി​ഭാ​ഗ​ത്തി​ലാ​ണ്.

രാ​സ​വ​ള​ങ്ങ​ൾ, കോ​ൺ​ട്രാ​ക്‌​റ്റു​ക​ൾ, 1000 രൂ​പ​യി​ൽ കൂ​ടി​യ വ​സ്ത്ര​ങ്ങ​ൾ, അ​ലോ​പ്പ​തി​ആ​യു​ർ​വേ​ദ​ഹോ​മി​യോ മ​രു​ന്നു​ക​ൾ, മൊ​ബൈ​ൽ, ടൂ​ത്ത് പേ​സ്റ്റ്, സാ​നി​ട്ട​റി നാ​പ്കി​ൻ തു​ട​ങ്ങി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, നോ​ട്ട് ബു​ക്ക്, ര​ക്ത പ​രി​ശോ​ധ​നാ കി​റ്റു​ക​ൾ, ചീ​ട്ട്, ബി​സി​ന​സ് ക്ലാ​സ് വി​മാ​ന ടി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യ്ക്കു 12 ശ​ത​മാ​നം നി​കു​തി.

ഐ​സ്ക്രീം, ബി​സ്ക​റ്റ്, കേ​ക്ക്, കോ​ൺ​ഫ്ളേ​ക്സ് കാ​മ​റ, കം​പ്യൂ​ട്ട​ർ, ലാ​പ്ടോ​പ്, ഹെ​ൽ​മെ​റ്റ്, സി​സി​ടി​വി തു​ട​ങ്ങി​യ​വ​യും എ​സി ഹോ​ട്ട​ലു​ക​ളും ടെ​ലി​കോം ഐ​ടി സേ​വ​ന​ങ്ങ​ളും ബ്രാ​ൻ​ഡ​ഡ് വ​സ്ത്ര​ങ്ങ​ളും 18 ശ​ത​മാ​നം വി​ഭാ​ഗ​ത്തി​ലാ​ണ്.

ബീ​ഡി, മൊ​ളാ​സ​സ്, സോ​ഡാ​വെ​ള്ളം, കോ​ള​ക​ൾ, പെ​യി​ന്‍റ്, ഷേ​വിം​ഗ് ക്രീം, ​ഷാ​ന്പൂ, ആ​ഫ്റ്റ​ർ ഷേ​വ്, ഡീ ​ഓ​ഡ​റ​ന്‍റ്, വാ​ഷിം​ഗ് മെ​ഷീ​ൻ, എ​ടി​എം, വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് 28 ശ​ത​മാ​ന​മാ​ണു നി​കു​തി.