ബസ്സിക്ക് പിന്നാലെ പുതിയ ഡല്‍ഹി പൊലീസ് കമീഷണറായി അലോക് കുമാര്‍ ചുമതലയേറ്റു

07:48pm 29/2/2016 ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ പൊലീസ് കമീഷണറായി അലോക് കുമാര്‍ വര്‍മ ചുമതലയേറ്റു. ബി.എസ് ബസ്സി വിരമിച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ അലോക് കുമാര്‍ ഇന്ന് ചുമതലയേറ്റത്. ജെഎന്‍യു വിഷയം കൈകാര്യം ചെയ്തതിന്റെ പേരില്‍ വ്യാപക വിമര്‍ശം നേരിടുന്നതിനിടയാണ് ബസ്സിയുടെ വിരമിക്കല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഡല്‍ഹി സര്‍ക്കാറുമായി വിവിധ വിഷയത്തില്‍ തര്‍ക്കത്തിലായിരുന്നു ബസ്സി.1979 ബാച്ച് ഐ.പി.എസ് ഓഫീസറാണ്് ബസ്സിയുടെ പിന്‍ഗാമിയായ വര്‍മ. തിഹാര്‍ ജയിലിലെ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പൊലീസിലെ ഭരണ Read more about ബസ്സിക്ക് പിന്നാലെ പുതിയ ഡല്‍ഹി പൊലീസ് കമീഷണറായി അലോക് കുമാര്‍ ചുമതലയേറ്റു[…]

കേന്ദ്രം കേരളത്തെ അവഗണിച്ചു: മുഖ്യമന്ത്രി

07:44pm 29/2/2016 തിരുവനന്തപുരം: കേരളത്തെ പൂര്‍ണമായി അവഗണിച്ചുകൊണ്ടുള്ള കേന്ദ്ര ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന്റെ കാര്‍ഷിക മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. വിലത്തകര്‍ച്ച നേരിടുന്ന റബര്‍ കര്‍ഷകര്‍ക്ക് 1000 കോടി രൂപ വിലയിരുത്തുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. റബര്‍ ബോര്‍ഡിന്റെ ബജറ്റ് വിഹിതം കുറക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ എയിംസിനായി ഭൂമി കണ്ടത്തെുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തെങ്കിലും ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി Read more about കേന്ദ്രം കേരളത്തെ അവഗണിച്ചു: മുഖ്യമന്ത്രി[…]

പെട്രോള്‍ വില 3.02 രൂപ കുറച്ചു; ഡീസലിന് 1.47 രൂപ കൂട്ടി

07:33pm 29/2/2016 ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് വില 3.02 രൂപയും ഡീസല്‍ ലിറ്ററിന് 1.47 രൂപയും കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണയില്‍ അംസ്‌സ്‌കൃത എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോള്‍ വില കുറക്കാന്‍ തീരുമാനിച്ചത്. രണ്ട് ആഴ്ചയിലൊരിക്കല്‍ നടത്തുന്ന വിപണി അവലോകനത്തിന് ശേഷമാണ് എണ്ണക്കമ്പനികള്‍ വില കുറക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് നാളെ വ്യാപാരവ്യവ സായി സമരം

07:29 29/2/2016 ആലപ്പുഴ: വില്‍പന നികുതി ഉദ്യോഗസ്ഥരുടെ പീഡനം മൂലം വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച വ്യാപാരികളുടെ കടയടപ്പ് സമരം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് വ്യാപാരി ഹര്‍ത്താല്‍. ആറ് ലക്ഷം രൂപ പിഴ അടക്കാന്‍ വില്‍പന നികുതി ഉദ്യോഗസ്ഥരുടെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് അമ്പലപ്പുഴ മാര്‍ജിന്‍ ഫ്രീ ഷോപ്? ഉടമയും പലചരക്ക് വ്യാപാരിയുമായ ശ്രീകുമാര്‍ (53) ആത്മഹത്യ ചെയ്തത്. രാവിലെ കട തുറന്നതിന് ശേഷമാണ് പിന്നിലെ ഗോഡൗണില്‍ തൂങ്ങിമരിച്ചത്. മൃതദേഹവുമായി Read more about സംസ്ഥാനത്ത് നാളെ വ്യാപാരവ്യവ സായി സമരം[…]

നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് ഉം പിണറായി യും മല്‍സരിക്കും

04:04pm 29/2/2016 ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മല്‍സരിക്കും. ഇരുവരും മല്‍സരിക്കുന്നതില്‍ എതിര്‍പ്പില്ലാന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാവിലെ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകില്ല. യോഗ്യതയുള്ളവര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിയെ പ്രഖ്യാപ്പിക്കുന്നത് ചടങ്ങില്ലാന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗത്ത് കരോളിനയിലും ഹില്ലരി ക്ലിന്റന് തകര്‍പ്പന്‍ ജയം

03:58pm 29/2/2016 കരോളിന: സൗത്ത് കരോളിന പ്രൈമറിയില്‍ ബര്‍ണി സാന്‍ഡേഴ്സിനെ പരാജയപ്പെടുത്തി ഡമോക്രാറ്റിക് നേതാവ് ഹില്ലരി ക്ലിന്റണ്‍ തകര്‍പ്പന്‍ ജയം നേടി. ഹില്ലരിക്ക് 73% വോട്ടും സാന്‍ഡേഴ്സിന് 26% വോട്ടും കിട്ടി. കറുത്ത വര്‍ഗക്കാരുടെ വോട്ടാണ് ഹില്ലരിക്ക് ഏറെ നേട്ടമുണ്ടാക്കിയത്. മുപ്പതു വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീ വോട്ടര്‍മാരും ഹില്ലരിയെ പിന്തുണച്ചു.വൈറ്റ്ഹൗസിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് കിട്ടാനുള്ള ഹില്ലരിയുടെ സാധ്യത ഇതോടെ വര്‍ധിച്ചു. നേരത്തെ അയോവയിലും നെ വാഡയിലും ഹില്ലരി ജയിച്ചു എട്ടുവര്‍ഷംമുമ്പ് സൗത്ത് കരോളൈന പ്രൈമറിയില്‍ Read more about സൗത്ത് കരോളിനയിലും ഹില്ലരി ക്ലിന്റന് തകര്‍പ്പന്‍ ജയം[…]

മുന്‍ എംഎല്‍എ റാന്നി കുന്നിരിക്കല്‍ അഡ്വ.ജേക്കബ് സഖറിയ നിര്യാതനായി

03:52pm 29/2/2016 റാന്നി: മുന്‍ എംഎല്‍എ റാന്നി കുന്നിരിക്കല്‍ അഡ്വ.ജേക്കബ് സഖറിയ(78) നിര്യാതനായി. സംസ്‌കാരം നാളെ നാലിനു റാന്നി സെന്റ് തോമസ് ക്നാനായ വലിയപള്ളിയില്‍. ഭാര്യ: അച്ചുക്കുട്ടി ചിങ്ങവനം കേളച്ചന്ദ്ര കുടുംബാംഗം. മക്കള്‍: വിനു, അനു, റ്റിബി. മരുമക്കള്‍: സുജ മാലിത്ര, ബിജി തോമസ്, ദീപ ്തി. 1970ല്‍ റാന്നി നിയമസഭ മണ്ഡലത്തില്‍നിന്ന് ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ജേക്കബ് സഖറിയ 1977 വരെ നിയമസഭാംഗമായിരുന്നു. റാന്നി എംഎസ്, ചങ്ങനാശേരി എസ്ബി കോളജ് എന്നിവിടങ്ങളിലായിരുന്നു Read more about മുന്‍ എംഎല്‍എ റാന്നി കുന്നിരിക്കല്‍ അഡ്വ.ജേക്കബ് സഖറിയ നിര്യാതനായി[…]

റവ. ഫാദര്‍ ജോണ്‍ സി. ഈപ്പന്‍ അമേരിക്കയില്‍ എത്തുന്നു

29/2/2016 വിനോദ് കൊണ്ടൂര്‍ ഡേവിഡ് ന്യൂജേഴ്സി: പ്രശസ്ത പ്രസംഗികനും മലങ്കര ഓര്‍ത്തഡോക്സ് വൈദികനുമായ റവ. ഫാദര്‍ ജോണ്‍ സി. ഈപ്പന്‍ വിശുദ്ധവാരത്തില്‍ അമേരിക്ക സന്ദര്‍ശിക്കുന്നു. ഇപ്പോള്‍ അദ്ദേഹം, മലങ്കര മാനേജിങ്ങ് കമ്മറ്റി മെമ്പറും, കാതോലിക്കേറ്റ് എം.ഡി. സ്‌കൂള്‍ ഗവേര്‍ണിംഗ്­ ബോഡി മെമ്പറും, മാവേലിക്കര ഭദ്രാസനത്തിന്റെ സണ്ഡേ സ്‌ക്കൂളിന്റെ വൈസ് പ്രസിഡന്റും, മാവേലിക്കര പുതിയകാവ് സെന്റ് മേരീസ്­ ഓര്‍ത്തഡോക്സ് കര്‍ത്തീഡ്രലിന്റെ വികാരിയുമാണ്. ഹോളി വീക്കില്‍ അദ്ദേഹം സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വിശുദ്ധ വാരത്തോടനുബന്ധിച്ചുള്ള സര്‍വ്വീസുകളില്‍ Read more about റവ. ഫാദര്‍ ജോണ്‍ സി. ഈപ്പന്‍ അമേരിക്കയില്‍ എത്തുന്നു[…]

ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

03:41pm 29/2/2016 പി.പി. ചെറിയാന്‍ ഷിക്കാഗോ: സ്റേററ്റ് യൂണിവേഴ്സിറ്റിയിലെ തൊള്ളായിരം ജീവനക്കാര്‍ക്കും പിരിച്ചുവിടലിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയുള്ള നോട്ടീസ് ഫെബ്രുവരി 25നു നല്‍കിയതായി യൂണിവേഴ്സിറ്റി അധികൃതരുടെ അറിയിപ്പില്‍ പറയുന്നു. ആകെയുള്ള തൊള്ളായിരം ജീവനക്കാരില്‍ ആദ്യ ബാച്ചിനെ ഏപ്രില്‍ അവസാനം പിരിച്ചു വിടുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. 150 വര്‍ഷത്തെ പാരമ്പര്യമുള്ള സ്റേററ്റ് യൂണിവേഴ്സിറ്റിയില്‍ 4500 വിദ്യാര്‍ഥികളാണുള്ളത്. യൂണിവേഴ്സിറ്റിയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നത് സംസ്ഥാന ബജറ്റില്‍ ആവശ്യമായ തുക ഉള്‍പ്പെടുത്താത്തതാണെന്ന് ഷിക്കാഗോ സ്റേററ്റ് പ്രസിഡന്റ് തോമസ് കല്‍ഹന്‍ പറഞ്ഞു. ജീവനക്കാരെ പിരിച്ചുവിടുവാന്‍ Read more about ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്[…]

ഗവര്‍ണറെ കൊലപ്പെടുത്തിയയാളെ തൂക്കിലേറ്റി

03:38pm 29/2/2016 ഇസ്ലാമാബാദ്: മതത്തെ നിന്ദിച്ചു എന്നാരോപിച്ച് ഗവര്‍ണറെ കൊലപ്പെടുത്തിയയാളെ തുക്കിലേറ്റി. മുംതാസ് ഖാദിരി എന്നയാളെയാണ് ഇന്ന് രാവിലെ റാവല്‍പിണ്ടി കോടതിയില്‍ തുക്കിലേറ്റിയത്. പ്രദേശിക പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. 2011ല്‍ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെയാണ് ഖാദിരി കൊലപ്പെടുത്തിയത്. പാകിസ്താനിലെ വിവാദമായ മതാനിന്ദാ നിയമത്തിനെതിരെ രംഗത്തു വന്നയാളാണ് സല്‍മാന്‍ തസീര്‍. നേരത്തെ ഖുര്‍ആനെ നിന്ദിച്ചെന്നാരോപിച്ച് ആസിയ ബീവി എന്ന ക്രിസ്ത്യന്‍ സ്ത്രീയെ മതാനിന്ദാ നിയമം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ സല്‍മാന്‍ രംഗത്തു വരുകയും പാകിസ്താനിലെ Read more about ഗവര്‍ണറെ കൊലപ്പെടുത്തിയയാളെ തൂക്കിലേറ്റി[…]