ജീവയുടെ ഹൊറര്‍ ചിത്രം

3:30pm 29/2/2016 ഉലകനായകന്‍ കമല്‍ഹാസന്റെ അസിസ്സ്റ്റന്റ്‌റ് ഹരി സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തില്‍ ജീവ നായകനാകുന്നു. ഇതാദ്യമായാണ് ജീവ ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ പളനിയില്‍ പുരോഗമിക്കുന്നു.ഇതിനു ശേഷം ചൈന്നയില്‍ 20 ദിവസത്തെ ഷൂട്ടിങ്ങും ഉണ്ടാവും. ശ്രീദിവ്യയും,സൂരിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നതായിരിക്കും.

ബേത്ത്ലേഹിമില്‍ നിന്നും അപൂര്‍വ രൂപം കണ്ടെത്തി

02:46pm 29/2/2016 ബേത്ത്ലേഹം: യേശുവിന്റെ ജന്മസ്ഥലത്തെ പള്ളിയില്‍നിന്ന് അപൂര്‍വ രൂപം കണ്ടെത്തി. വെള്ളി, പിച്ചള, കല്ലുകള്‍ എന്നിവ കൊണ്ടുള്ളതാണിത്.എന്നാല്‍ ഇതിലുള്ളത് ആരുടെ രൂപമാണെന്ന കാര്യത്തില്‍ ഗവേഷകര്‍ക്കിടെ തര്‍ക്കമുണ്ട്. കന്യക മറിയാം, മാലാഖ, വിശുദ്ധര്‍ ഇവരിലാരെങ്കിലുമാകാം ചിത്രത്തില്‍.ഇതിന്റെ പഴക്കം സംബന്ധിച്ചും കൂടുതല്‍ അന്വേഷണം വേണ്ടിവരും. പലസ്തീന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ഗവേഷണം. രണ്ടു മാസം മുമ്പാണ് അപൂര്‍വ രൂപം കണ്ടെത്തിയതെന്നു പലസ്തീന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് സിയാദ് അല്‍ ബന്‍ഡാക് അറിയിച്ചു. കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കുശേഷം ഇത് പൊതുദര്‍ശനത്തിനു വയ്ക്കുമെന്നും Read more about ബേത്ത്ലേഹിമില്‍ നിന്നും അപൂര്‍വ രൂപം കണ്ടെത്തി[…]

ചൂടിനു തണുപ്പ് നല്‍കാന്‍ ഫ്രഷ് ജൂസുകള്‍

01:30pm 29/2/2016 പഴങ്ങളും പച്ചക്കറികളും അടങ്ങിയ ജൂസുകള്‍ ശരീരത്തെ സംരക്ഷിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ പഴച്ചാറുകള്‍ക്ക് കഴിയും. വേനല്‍ക്കാലച്ചൂടില്‍ വെന്തുരുകുമ്പോള്‍ ഉള്ളം തണുപ്പിക്കാന്‍ ആരോഗ്യപാനീയങ്ങള്‍. വീട്ടില്‍ എളുപ്പം തയാറാക്കാവുന്നതും ഏതു പ്രായക്കാര്‍ക്കും കഴിക്കാനാവുന്നതുമായ പത്തുതരം ഹെല്‍ത്തി ജൂസുകള്‍. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ജൂസുകള്‍ ക്ഷീണം അകറ്റി ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ പഴച്ചാറുകള്‍ക്ക് കഴിയും. സൂര്യപ്രഭയില്‍ ചര്‍മ്മം വാടിക്കരിയാതിരിക്കാനും ജൂസുകള്‍ സഹായിക്കുന്നു. പിനാ ക്യാരോ ജൂസ് 1. കാരറ്റ് – Read more about ചൂടിനു തണുപ്പ് നല്‍കാന്‍ ഫ്രഷ് ജൂസുകള്‍[…]

സ്വര്‍ണവിലയില്‍ നേരിയ കുറവ് 21,280 രൂപ

01:25pm 29/2/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21.280 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,660 രൂപയാണ് വില.

ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 3 പേര്‍ അറസ്റ്റില്‍

01:22pm 29/2/2016 വാറങ്കല്‍ : ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കുറ്റത്തിന് യുവാവിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കൂടി ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍. 22 കാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കരിംനഗറിലെ വീണവങ്ക ഗ്രാമാതിര്‍ത്തിയില്‍ ഫെബ്രുവരി 10 ന് നടന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയായ ശ്രീനിവാസന്‍ എന്ന യുവാവിനെ റിമാന്‍ഡ് ചെയ്തപ്പോള്‍ 17 കാരായ കൂട്ടാളികളെ ജുവനെല്‍ ഹോമിലേക്ക് അയച്ചു. ശ്രീനിവാസനും ഒരു 17 കാരനും യുവതിയെ ഇരയാക്കുമ്പോള്‍ മൂന്നാമനായ 17 കാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷാ Read more about ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 3 പേര്‍ അറസ്റ്റില്‍[…]

ദേശീയ വാക്കിങ് ചാമ്പ്യന്‍ഷിപ്:കെ.ടി നീനക്ക് സ്വര്‍ണം

01:16pm 29/2/2016 ജയ്പുര്‍: ദേശീയ റെയ്‌സ് വാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരള താരം കെ.ടി. നീനക്ക് ജൂനിയര്‍ വനിതകളുടെ 10 കിലോമീറ്റര്‍ വിഭാഗത്തില്‍ സ്വര്‍ണം. 53:12.49 സമയത്തിലാണ് നീന ഫിനിഷ് ലൈനിലേക്ക് നടന്നത്തെിയത്. രാജസ്ഥാന്റെ ഭാവന ജാട്ട് വെള്ളിയും (53:27:79) ഉത്തര്‍പ്രദേശിന്റെ പ്രിയങ്ക പട്ടേല്‍ വെങ്കലവും (53:32:95) നേടി. എട്ടു കിലോമീറ്റര്‍ വരെ ശക്തമായ മത്സരം നേരിട്ടാണ് നീന സ്വര്‍ണം നേടിയത്. ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ വാക്കിങ് ചാമ്പ്യന്‍ഷിപ്, ഇറ്റലിയില്‍ നടക്കുന്ന വേള്‍ഡ് വാക്കിങ് ചാമ്പ്യന്‍ഷിപ് എന്നിവയിലേക്ക് യോഗ്യത Read more about ദേശീയ വാക്കിങ് ചാമ്പ്യന്‍ഷിപ്:കെ.ടി നീനക്ക് സ്വര്‍ണം[…]

കേന്ദ്ര പൊതു ബജറ്റില്‍ കര്‍ഷകര്‍ക്ക് ഏറെ പരിഗണന

11:43am 29/2/2016 2017 മാര്‍ച്ച് ആകുമ്പോഴേക്കും കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത് കാര്‍ഡ് കൃഷിക്കാരുടെ വരുമാനം അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയാക്കും കര്‍ഷകക്ഷേമത്തിന് 35,984 കോടി രൂപ വകയിരുത്തി. കാര്‍ഷിക മേഖലയ്ക്കു പ്രാധാന്യം നല്‍കും വെല്ലുവിളികളെ സാധ്യതകളായാണ് പരിഗണിക്കുന്നത് സ്വച്ഛ് ഭാരത് മിഷനായി 9000 കോടി ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പുതിയ ആരോഗ്യപരിപാലന പദ്ധതി കൊണ്ടുവരും. റബര്‍ സംഭരണത്തിനു കേന്ദ്ര പാക്കേജ് 7.6 ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യ കൈവരിച്ചു ഗ്രാമ വികസനത്തിന് Read more about കേന്ദ്ര പൊതു ബജറ്റില്‍ കര്‍ഷകര്‍ക്ക് ഏറെ പരിഗണന[…]

തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ പേരില്‍ ക്ഷേത്രത്തിനു തറക്കല്ലിട്ടു

11:36am 29/2/2016 വെല്ലൂര്‍: അമ്മ ക്ഷേത്രത്തിന് വെല്ലൂരിലെ അയ്യെപ്പേട് ഗ്രാമത്തില്‍ തറക്കല്ലിട്ടു. ‘അമ്മ ആലയം’ എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. വിരുഗമ്പക്കം മണ്ഡലത്തിലെ എം.ജി.ആര്‍ യൂത്ത് വിഭാഗം ജോയിന്റ സെക്രട്ടറി എ.പി ശ്രീനിവാസനാണ് 2008ല്‍ താന്‍ വാങ്ങിയ ഭൂമിയില്‍ അമ്മയ്ക്ക് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷകന്‍ കൂടിയാണ് ഈ മുപ്പത്തിയേഴുകാരന്‍. 1,200 ചതുരശ്ര അടി ഭൂമിയാണ് ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്‍കിയിരിക്കുന്നത്. 50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. തന്റെ Read more about തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ പേരില്‍ ക്ഷേത്രത്തിനു തറക്കല്ലിട്ടു[…]

ജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

11:31am 29/2/2016 മലയാളികളുടെ മനസില്‍ എന്നും പൗരഷത്തിന്റെയും കരുത്തിന്റെയും പ്രതീകമായ ജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. അദ്ദേഹംനേെമ്മടു വിടപറഞ്ഞ് 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയന്റെ വ്യക്തി, കലാ ജീവിതങ്ങള്‍ സംവിധായകന്‍ ആഷിഖ് അബു സിനിമയാക്കുന്നത്. നടന്‍ ഇന്ദ്രജിത്താണ് എക്കാലത്തെയും ആക്ഷന്‍ ഹീറോക്ക് പുതുജീവന്‍ നല്‍കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത വര്‍ഷം ജയന്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് ആഷിഖ് കടക്കുക. പതിനഞ്ച് വര്‍ഷം നീണ്ട നാവികസേനയിലെ സേവനത്തിന് ശേഷം 1974ല്‍ ‘ശാപമോഷം’ എന്ന ചിത്രത്തിലൂടെയാണ് ജയന്‍ Read more about ജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്[…]

അനിശ്ചിതകാല പെട്രോള്‍ പമ്പ് സമരം ഇന്ന് അര്‍ധരാത്രിമുതല്‍

11:20am 29/2/2016 കൊച്ചി :പമ്പുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്ത ഓയില്‍ കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ചു കേരള സംസ്ഥാനത്ത് പെട്രോള്‍ പമ്പ് അടച്ചിട്ട് അനിശ്ചിതകാല സമരം ഇന്ന അര്‍ദ്ധരാത്രി മുതല്‍. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ കീഴിലുള്ള സംസ്ഥാനത്തെ രണ്ടായിരത്തോളം പമ്പുകള്‍ സമരത്തില്‍ ഭാഗമാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതരുമായി അസോസിയേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പട്ടതിനെ തുടര്‍ന്നാ് സമര മുറ. മറ്റൊരു സംസ്ഥാനത്തും ഡീലര്‍മാര്‍ ലൈസന്‍സ് പുതുക്കുന്നില്ല. യാതൊരു മാനദണ്ഡവുമില്ലാതെ പുതിയ Read more about അനിശ്ചിതകാല പെട്രോള്‍ പമ്പ് സമരം ഇന്ന് അര്‍ധരാത്രിമുതല്‍[…]