ജാതീയത; ആശങ്കകള്‍ പങ്കുവച്ച് അടയാളം ഖത്തര്‍

ദോഹ :പി .കെ ബാലകൃഷ്ണന്റെ ‘ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും’ എന്ന പുസ്തകത്തെ കുറിച്ച് അടയാളം ഖത്തര്‍ ചര്‍ച്ച സംഘടിപ്പിച്ചു .വര്‍ത്തമാനകാല ഇന്ത്യയുടെ ആശങ്കകള്‍പങ്കുവച്ച ചര്‍ച്ചയില്‍പി .വി മനോജ് പുസ്തകം അവതരിപ്പിച്ചു. ജാതീയതയുമായി ബന്ധപെട്ട വിവിധ വിഷയങ്ങളുടെ ആധികാരികമായ പഠനങ്ങളും സദസ്സുമായി പങ്കുവച്ചു. ജാതിവ്യവസ്ഥിതിയിലെ ജീന്‍ഘടനയെക്കുറിച്ച് ശ്രീധരനും ,രാജഭരണകാലത്തെ സ്ത്രീപുരുഷ ബന്ധങ്ങളെകുറിച്ച് ശ്രീകല സുരേഷും, ജാതിയുടെ നിര്‍മ്മൂലനത്തെകുറിച്ച് പ്രദോഷും, ജാതിയുടെ മതപരിവര്‍ത്തനത്തെകുറിച്ച് ഷീജയും, ജാതിയുടെ കേരളത്തിലെ കീഴാള ഉണര്‍വുകളെകുറിച്ച് നാമൂസും പഠനങ്ങള്‍ അവതരിപ്പിച്ചു . തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ Read more about ജാതീയത; ആശങ്കകള്‍ പങ്കുവച്ച് അടയാളം ഖത്തര്‍[…]

ഓസ്‌കര്‍ : ഡികാപ്രിയോ മികച്ച നടന്‍, മികച്ച നടി ബ്രീ ലാര്‍സണ്‍

10:58am 29/2/2016 ലോസാഞ്ചലസ്: 88മത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ടോം മെക്കാര്‍ത്തി സംവിധാനം ചെയ്ത ‘സ്‌പോട്ട് ലൈറ്റ്’ ആണ് മികച്ച ചിത്രം. ആരാധകര്‍ പ്രതീക്ഷ പോലെ ‘ദ റവനന്റി’ലെ പ്രകടനത്തിന് ലിയനാഡോ ഡികാപ്രിയോയെ മികച്ച നടനായി തെരഞ്ഞെടുത്തു. ബ്രീ ലാര്‍സണാണ് (റൂം) മികച്ച നടി. ദ റവനന്റ് ഒരുക്കിയ അലജാന്‍ഡ്രോ ഇനാരിത്തുവാണ് മികച്ച സംവിധായകന്‍. ആറ് പുരസ്‌കാരം നേടി മാഡ് മാക്സ്: ഫ്യൂറി റോഡ് പുരസ്‌കാരപ്പട്ടികയില്‍ മുന്നിലെത്തി. മികച്ച ഒറിജിനല്‍ തിരക്കഥക്ക് സ്‌പോട്ട് ലൈറ്റും (ജോഷ് സിങ്ങര്‍, Read more about ഓസ്‌കര്‍ : ഡികാപ്രിയോ മികച്ച നടന്‍, മികച്ച നടി ബ്രീ ലാര്‍സണ്‍[…]

കല്‍ബയില്‍ തിമിംഗലം കരക്കടിഞ്ഞു

10:51am 29/2/2016 ഷാര്‍ജ: കല്‍ബ കടല്‍തീരത്ത് തിമിംഗലത്തിന്റെ ജഡം ഞായറാഴ്ച്ച കരക്കടിഞ്ഞു. 15 മീറ്റര്‍ നീളമുള്ള തിമിംഗലത്തിന് ടണ്‍ കണക്കിന് ഭാരമുള്ളതായി കണക്കാക്കുന്നു. ആറ് വയസ് പ്രായമുള്ളതാണ് തിമിംഗലമെന്ന് കടലുമായി അടുത്തറിയുന്നവര്‍ പറഞ്ഞു. ദേഹമാസകലം മുറിവേറ്റ നിലയിലാണ് ഇത് കരക്കടിഞ്ഞത്. ഗുരുതരമായ രോഗമോ സഹജീവികളുടെ ആക്രമണത്തില്‍ മുറിവേറ്റതോ ആകാമെന്നാണ് സംശയിക്കുന്നത്. ഇത് ഉറപ്പ് വരുത്താനായി ഇതിന്റെ ശരീര ഭാഗം പരിശോധനാശാലയിക്കയച്ചതായി കല്‍ബ നഗരസഭ വൃത്തങ്ങള്‍ പറഞ്ഞു. കപ്പലുകളെ ആക്രമിക്കാന്‍ പോയപ്പോള്‍ അതില്‍ നിന്നേറ്റ പരിക്കാണോ ഇതെന്നും പരിശോധിക്കുന്നുണ്ട്. Read more about കല്‍ബയില്‍ തിമിംഗലം കരക്കടിഞ്ഞു[…]

ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കും

10:47am 29/2/2016 ന്യൂഡല്‍ഹി: മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനോട് മത്സരിക്കാന്‍ ബംഗാളില്‍ സിപിഎമ്മിനോട് സഹകരിക്കാന്‍ പശ്ചിമബംഗാള്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസ് ഹൈക്കമാന്റ്ില്‍ നിന്നും അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സൂചന നല്‍കുന്ന പ്രസ്താവന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പിസിസി ചുമതലയുള്ള അതുല്‍ രഞ്ജന്‍ ചൗധരി പുറത്തിറക്കി. നിയമവാഴ്ച പുനസ്ഥാപിക്കാനും ജനാധിപത്യം സംരക്ഷിക്കാനും എല്ലാ ജനാധിപത്യ പാര്‍ട്ടികളുമായി സഹകരിക്കാന്‍ തയ്യാറാണെന്നായിരുന്നു പിസിസി അദ്ധ്യക്ഷന്‍ പ്രസ്താവന ഇറക്കിയത്. ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനുള്ള താല്‍പ്പര്യം കേന്ദ്രക്കമ്മറ്റിക്ക് പിന്നാലെ സിപിഎം Read more about ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കും[…]

എണ്ണവിലയിടിവ് ഗള്‍ഫ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറക്കുന്നു

10:45am 29/2/2016 ദുബൈ: എണ്ണവിലയിടിഞ്ഞ സാഹചര്യത്തില്‍ ഗള്‍ഫിലെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറക്കുന്നു. ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ 14.5 ശതമാനം വരെ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് നഗരങ്ങള്‍ക്കിടയിലെ നിരക്ക് 20 ശതമാനത്തിലേറെ കുറഞ്ഞു. ഗള്‍ഫ് രാജ്യങ്ങിലെ ദേശീയ വിമാന കമ്പനികളായ ഖത്തര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവയുടെ നിരക്കുകളാണ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞത്. ഗള്‍ഫ് നഗരങ്ങള്‍ക്കിടയിലെ യാത്രക്ക് ഈ വിമാന കമ്പനികള്‍ പ്രമോഷന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ എണ്ണവിലയാണ് ഇത്തരമൊരു മത്സരത്തിന് വിമാന കമ്പനികളെ Read more about എണ്ണവിലയിടിവ് ഗള്‍ഫ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറക്കുന്നു[…]

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും പ്രതിപക്ഷനേതാക്കള്‍ക്കും രാജ്യദ്രോഹത്തിന് എതിരെ കേസ്

10:40amn 29/2/2016 ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും പ്രതിപക്ഷനേതാക്കള്‍ക്കുമെതിരേ രാജ്യദ്രോഹ കുറ്റത്തിന് കേസ്. വിവാദത്തില്‍ തലയിട്ട ജെഎന്‍യു വിദ്യാര്‍ത്ഥികളായ ആനന്ദ് ശര്‍മ്മ, കനയ്യകുമാര്‍, ഉമര്‍ഖാലിദ് എന്നിവര്‍ക്കെതിരേയും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളായ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ എന്നിവര്‍ക്കെതിരേയും തെലുങ്കാനാ സെക്കന്ദരാബാദിലെ സൂരുര്‍ നഗര്‍ പോലീസാണ് കേസെടുത്തത്. അഭിഭാഷകനായ ജനാര്‍ദ്ദനന്‍ റെഡ്ഡി നല്‍കിയ ഹര്‍ജിയില്‍ രംഗറെഡ്ഡി കോടതിയാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ Read more about ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും പ്രതിപക്ഷനേതാക്കള്‍ക്കും രാജ്യദ്രോഹത്തിന് എതിരെ കേസ്[…]

ഫെയ്സ്ബുക്ക് രക്ഷകനായി : എട്ടുവയസുകാരനെ കൊല്ലാന്‍ ശ്രമിച്ച യുവാക്കളെ പോലീസ് പിടിയില്‍

10:36am 29/2/2016 ചെറുതോണി: എട്ടു വയസുകാരനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. കുരിശുപാറ കുരിശുങ്കല്‍ കെ.ആര്‍ അനൂപ്(18), കണയനാട്ട് മെബിന്‍ മാത്യു(19) എന്നിവരെയാണ് തങ്കമണി പോലീസ് അറസ്റ്റുചെയ്തത്. മരിയാപുരം കാഞ്ഞമലയില്‍ മാത്യുവിന്റെ മകന്‍ അര്‍ണോള്‍ഡ്(8)നെ കഴിഞ്ഞ ഞായറാഴ്ച പള്ളിക്ക് സമീപത്തുവച്ച് പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് അതിക്രൂരമായി ആക്രമിച്ച് പരുക്കേല്‍പിക്കുകയായിരുന്നുവെന്നാണ് കേസ്. വേദപാഠ പഠനത്തിനായി പള്ളിയിലെത്തിയ ബാലന്‍ ക്ലാസിനിടെ മൂത്രമൊഴിക്കാനായി ടോയ്ലറ്റില്‍ പോയി. ഇവിടെ പ്രതികള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നത് കുട്ടികണ്ടുവെന്ന് Read more about ഫെയ്സ്ബുക്ക് രക്ഷകനായി : എട്ടുവയസുകാരനെ കൊല്ലാന്‍ ശ്രമിച്ച യുവാക്കളെ പോലീസ് പിടിയില്‍[…]

ബല്‍ജിയവും സൗദിയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി വിദേശത്തേക്ക്

10:32am 29/2/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും വിദേശ പര്യടനത്തിന് തയ്യാറെടുക്കുകയാണ് . അടുത്ത മാസം അവസാനത്തോടെ പ്രധാനമന്ത്രി ബല്‍ജിയം, അമേരിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രിയുടെ യുറോപ്യന്‍ പരിപാടിയില്‍ ഇന്തോ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയാണ് പ്രധാനം. മാര്‍ച്ച് 30 ന് ഇതിനായി അദ്ദേഹം ബല്‍ജിയത്തിലേക്ക് പോകുന്നത്. അതിന് ശേഷം 31 ന് ആണവ ഉച്ചകോടിക്കായി അമേരിക്കയിലേക്ക് പറക്കും. ആണവ സുരക്ഷയാണ് ഉച്ചകോടിയിലെ പ്രധാന വിഷയം. ഇവിടെ നിന്നും ഏപ്രില്‍ ആദ്യം സൗദി അറേബ്യയില്‍ Read more about ബല്‍ജിയവും സൗദിയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി വിദേശത്തേക്ക്[…]

34 തുടര്‍ വിജയങ്ങളുടെ ലഹരിയില്‍ ; ബാഴ്സ റയലിന്റെ ലോക റെക്കോഡിനോപ്പം

10:28am 29/2/2016 സ്പാനിഷ് ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗുമെല്ലാം കൊണ്ടു പൊയ്ക്കൊണ്ടിരിക്കുന്ന ബാഴ്സിലോണ വീണ്ടും റയലിനെ വെല്ലുവിളിക്കുകയാണ്. 34 തുടര്‍ വിജയങ്ങളുമായി റയല്‍ തീര്‍ത്ത അപരാജിതരെന്ന ലോകറെക്കോഡ് സ്പാനിഷ് ചാമ്പ്യന്മാര്‍ തകര്‍ക്കുമെന്ന നിലയിലായി. ഒരു വിജയം കൂടിയായാല്‍ ഈ നേട്ടം ന്യൂകാമ്പിലെത്തും. കഴിഞ്ഞ ദിവസം സെവില്ലയെ 2-1 ന് തകര്‍ത്ത ബാഴ്സിലോണ തുടര്‍വിജയങ്ങളുടെ കാര്യത്തില്‍ റയലിന് ഒപ്പമെത്തി. ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ബാഴ്സയ്ക്ക് റയലിനെ മറികടക്കാന്‍ ഇനി ഒരു വിജയം കൂടി മതിയാകും. വ്യാഴാഴ്ച Read more about 34 തുടര്‍ വിജയങ്ങളുടെ ലഹരിയില്‍ ; ബാഴ്സ റയലിന്റെ ലോക റെക്കോഡിനോപ്പം[…]

പാറ്റേഴ്‌സ സീറോ മലബാര്‍ മിഷനില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള നേതൃത്വ പരിശീലനം

10:24am 29/2/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണലിന്റെ ന്യൂജേഴ്‌സിലെ പാറ്റേഴ്‌സണില്‍ പ്രവര്‍ത്തിച്ചുവരു ഗുഡ്‌സോള്‍സ് ടോസ്റ്റ് മാസ്റ്റേഴ്‌സിലെ പ്രവര്‍ത്തകര്‍ അവരുടെ നേതൃത്വ പരിശീലനം കിന്‍ഡര്‍ ഗാര്‍ഡന്‍ മുതലുള്ള കുട്ടികളിലേക്ക് വ്യാപിപ്പിക്കുു. ചെറുപ്രായം മുതല്‍ കു’ികള്‍ക്ക് പരിശീലനം കൊടുത്തുതുടങ്ങിയാല്‍ അവരുടെ ജീവിതത്തില്‍ ചെലുത്താവു സ്വാധീനം വളരെ വലുതാണല്ലോ. പൊതുവെ നാണംകുണുങ്ങികളായ പല കുട്ടികളും വളരെ ചുരുങ്ങിയ സമയംകൊണ്ട് ആ സ്വഭാവങ്ങളൊക്കെ മാറി നല്ല ധൈര്യത്തോടെ പെരുമാറുത് പാറ്റേഴ്‌സ സമൂഹത്തില്‍ സര്‍വ്വസാധാരണമാണ്. 2009 മുതല്‍ തുടര്‍ച്ചയായി സീറോ മലബാര്‍ Read more about പാറ്റേഴ്‌സ സീറോ മലബാര്‍ മിഷനില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള നേതൃത്വ പരിശീലനം[…]