ഹോക്കി വേൾഡ് ലീഗ് സെമി ഫൈനലിൽ പാക്കിസ്ഥാനെ വീണ്ടും ചുരുട്ടിക്കെട്ടി ഇന്ത്യ.
09:30 am 25/6/2017 ലണ്ടൻ: ഹോക്കി വേൾഡ് ലീഗ് സെമി ഫൈനലിൽ പാക്കിസ്ഥാനെ വീണ്ടും ചുരുട്ടിക്കെട്ടി ഇന്ത്യ. ലീഗിലെ അഞ്ചു മുതൽ എട്ടുവരെ സ്ഥാനക്കാരെ നിർണയിക്കുന്നതിനുള്ള മത്സരത്തിൽ പാക്കിസ്ഥാനെ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഇന്ത്യ മലർത്തിയടിച്ചത്. രമൺദീപ് സിംഗ് (എട്ട്, 28), തൽവീന്ദർ സിംഗ് (27, 59), ഹർമൻപ്രീത് സിംഗ് (36) എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്.