ദേ​​​ശീ​​​യ ഷൂ​​​ട്ടിം​​​ഗ് താ​​​രം പ്ര​​​ശാ​​​ന്ത് ബി​​​ഷ്ണോ​​​യി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു

07:53 am 3/6/2017 ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​ടി​​​ക​​​ൾ വി​​​ല വ​​​രു​​​ന്ന ആ​​​യു​​​ധ​​​ങ്ങ​​​ൾ കൈ​​​വ​​​ശം വ​​​ച്ചു, വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ ക​​​ട​​​ത്തി തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ൾ ആ​​​രോ​​​പി​​​ച്ച് ദേ​​​ശീ​​​യ ഷൂ​​​ട്ടിം​​​ഗ് താ​​​രം പ്ര​​​ശാ​​​ന്ത് ബി​​​ഷ്ണോ​​​യി​​​യെ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഒാ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (ഡി​​​ആ​​​ർ​​​ഐ) അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഒ​​​രു മാ​​​സം മു​​​ന്പ് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ മീ​​​റ​​​റ്റി​​​ലു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ൽ റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഒ​​​രു കോ​​​ടി രൂ​​​പ​​​യും വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു കൊ​​​ണ്ടു​​​വ​​​ന്ന കോ​​​ടി​​​ക​​​ൾ വി​​​ല വ​​​രു​​​ന്ന ആ‍യു​​​ധ​​​ങ്ങ​​​ൾ, 117 കി​​​ലോ നീ​​​ൽ​​​ഗാ​​​യി ഇ​​​റ​​​ച്ചി, പു​​​ലി​​​ത്തോ​​​ലും ന​​​ഖ​​​വും എ​​​ന്നി​​​വ ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു. Read more about ദേ​​​ശീ​​​യ ഷൂ​​​ട്ടിം​​​ഗ് താ​​​രം പ്ര​​​ശാ​​​ന്ത് ബി​​​ഷ്ണോ​​​യി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു[…]

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ഖ്യ പ​രി​ശീ​ല​ക​ൻ അ​നി​ൽ കും​ബ്ലെ രാ​ജി​വ​ച്ചേ​ക്കും.

07:24 am 3/6/2017 ന്യൂ​ഡ​ൽ​ഹി: പ​രി​ശീ​ല​ക​നാ​യി തു​ട​രാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് കും​ബ്ലെ അ​റി​യി​ച്ച​താ​യി എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ‌​ന്നാ​ണ് കും​ബ്ലെ പ​രി​ശീ​ല​ക​സ്ഥാ​നം വേ​ണ്ടാ​യെ​ന്ന് വ​യ്ക്കു​ന്ന​ത്. കും​ബ്ലെ സ്ഥാ​ന​മൊ​ഴി​ഞ്ഞാ​ൽ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്ക് ശേ​ഷം മു​ന്‍ താ​രം വി​രേ​ന്ദ​ര്‍ സെ​വാ​ഗി​നെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ​രി​ശീ​ല​ക​സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​സി​സി​ഐ​യു​ടെ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ഇ​ട​ക്കാ​ല ഭ​ര​ണ​സ​മി​തി കും​ബ്ലെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കു​മെ​ന്നും പ​റ​യു​ന്നു. കും​ബ്ലെ പ​രി​ശീ​ല​ക​നാ​യി തു​ട​രു​ന്ന​താ​ണ് സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ഇ​ട​ക്കാ​ല ഭ​ര​ണ​സ​മി​തി​ക്ക് താ​ൽ​പ​ര്യം. എ​ന്നാ​ൽ Read more about ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ഖ്യ പ​രി​ശീ​ല​ക​ൻ അ​നി​ൽ കും​ബ്ലെ രാ​ജി​വ​ച്ചേ​ക്കും.[…]

മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച ഗോ​ൾ​ഫ് താ​രം ടൈ​ഗ​ർ വു​ഡ്സ് പോ​ലീ​സ് പി​ടി​യി​ൽ.

8:22 am 30/5/2017 ഫ്ളോ​റി​ഡ: തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഫ്ളോ​റി​ഡ ജൂ​പ്പി​റ്റ​ർ ഐ​ല​ന്‍റി​ലെ വീ​ടി​ന​ടു​ത്തു​നി​ന്നാ​ണ് വു​ഡ്സ് പി​ടി​യി​ലാ​യ​ത്. പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​യോ​ടെ വു​ഡ്സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പി​ന്നീ​ട് ഉ​ച്ച​യോ​ടെ അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ച്ചു. മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​ർ ഗോ​ൾ​ഫ് താ​ര​മാ​യ ടൈ​ഗ​ർ വു​ഡ്സ് ഫെ​ബ്രു​വ​രി​യി​ൽ ഒ​മേ​ഗ ദു​ബാ​യ് ഡെ​സേ​ർ​ട്ട് ക്ലാ​സി​ക്കി​ൽ​നി​ന്നു പി​ൻ​മാ​റി​യ​ശേ​ഷം മ​റ്റു ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലൊ​ന്നും പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. ഏ​പ്രി​ലി​ൽ വു​ഡ്സ് പു​റം​വേ​ദ​ന​യെ തു​ട​ർ​ന്നു ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യി​രു​ന്നു. മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​കു​ന്ന​ത്.

ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്കു തടവുശിക്ഷ.

7:07 pm 24/5/2017 മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്കു തടവുശിക്ഷ. മുമ്പ് വിധിച്ച ശിക്ഷയ്‌ക്കെതിരേ മെസി സമര്‍പ്പിച്ച അപ്പീല്‍ സ്പാനിഷ് സുപ്രീം കോടതി തള്ളി. 21 മാസം തടവാണ് കഴിഞ്ഞ ജൂലൈയില്‍ മെസിക്കു വിധിച്ചിരുന്നത്. കേസില്‍ മെസിയുടെ പിതാവ് ജോര്‍ജ് മെസിക്കും 21 മാസം ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്. 53 ലക്ഷം ഡോളര്‍ (മുപ്പതു കോടി രൂപ) ഇരുവരും ചേര്‍ന്നു വെട്ടിച്ചതായി നികുതി വകുപ്പ് കുറ്റപ്പെടുത്തിയിരുന്നു. 2006-09 കാലയളവില്‍ തെറ്റായ വിവരങ്ങളടങ്ങുന്ന റിട്ടേണുകളാണ് Read more about ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്കു തടവുശിക്ഷ.[…]

സി.കെ വിനീതിന് ഇരട്ടഗോള്‍; ബംഗളുരു എഫ്.സിക്ക് ഫെഡറേഷന്‍ കപ്പ്

10:00 am 22/5/2017 കട്ടക്: ജോലിയില്‍നിന്ന് പിരിച്ചുവിട്ട ഏജീസിനോടുള്ള ‘പ്രതികാരം’ മലയാളി താരം സി.കെ. വിനീത് തീര്‍ത്തത് മോഹന്‍ ബഗാനോടായിരുന്നു. മലയാളത്തിന്റെ പ്രിയതാരം സി.കെ. വിനീതിന്റെ എണ്ണംപറഞ്ഞ രണ്ടു ഗോളി?ല്‍ ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ ബംഗളൂരു എഫ്.സിക്ക് കിരീടം. അധികസമയം വരെ നീണ്ടുനിന്ന ആവേശകരമായ ഫൈനല്‍ മാമാങ്കത്തില്‍ 20ത്തിനാണ് നീലപ്പട കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ ബഗാനെ തോല്‍പിച്ചത്. പകരക്കാരനായി കളത്തിലിറങ്ങിയ വിനീത് 107, 119 മിനിറ്റുകളിലാണ് ഗോള്‍ നേടി ടീമിനെ ജയിപ്പിച്ചത്. ബംഗളൂരുവിന്റെ രണ്ടാം ഫെഡറേഷന്‍ കപ്പ് Read more about സി.കെ വിനീതിന് ഇരട്ടഗോള്‍; ബംഗളുരു എഫ്.സിക്ക് ഫെഡറേഷന്‍ കപ്പ്[…]

പുണെക്ക് ഒരു റണ്‍ തോല്‍വി; മുംബൈ ഐ.പി.എല്‍ ജേതാക്കള്‍

09:59 am 22/5/2017 ഹൈദരാബാദ്: മറാത്ത പോരില്‍ മുംബൈ ജേതാക്കള്‍. ഒരു റണ്‍സിനാണ് പൂണെ ഐ.പി.എല്‍ കലാശപ്പോരില്‍ തോറ്റത്. മത്സരത്തിലെ അവസാന പന്തില്‍ പുണെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് നാല് റണ്‍സായിരുന്നു. എന്നാല്‍ മൂന്ന് റണ്‍സെടുക്കാനെ പുണെക്ക് സാധിച്ചുള്ളു. ആദ്യം ബാറ്റ് ചെയ്ത സ്റ്റീവന്‍ സ്മിത്തും സംഘവും മുംബൈയെ 129 റണ്‍സിന് എറിഞ്ഞ് വീഴ്ത്തിയിരുന്നു. മുംബൈ ഉയര്‍ത്തിയ ലക്ഷ്യം പുണെ അനായസേന മറികടക്കുമെന്നായിരുന്നു ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചത്. എന്നാല്‍ മുംബൈ ബൗളിങ്ങിലും ബാറ്റിങ്ങിലും പിടിമുറുക്കിയതോടെ മത്സരം അവസാന ഓവറിലേക്ക് Read more about പുണെക്ക് ഒരു റണ്‍ തോല്‍വി; മുംബൈ ഐ.പി.എല്‍ ജേതാക്കള്‍[…]

ഐ പി.എൽ ഫൈനൽ ഇന്ന്

10:50 am 21/5/2017 ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്‍ പ​ത്താം സീ​സ​ണി​ല്‍ ഇ​ന്നു ന​ട​ക്കു​ന്ന ഗ്രാ​ന്‍ഡ് ഫി​നാ​ലെ​യി​ല്‍ മ​ഹാ​രാ​ഷ്ട്ര ടീ​മു​ക​ള്‍ മുഖാമുഖം. ര​ണ്ടു ത​വ​ണ ഐ​പി​എ​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍സും ആ​ദ്യ​മാ​യി ഫൈ​ന​ലി​ലെ​ത്തി​യ റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ ജ​യ്ന്‍റും മ​ഹാ​രാ​ഷ് ട്ര ​ഡെ​ര്‍ബി​യി​ല്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ ഏ​റ്റു​മു​ട്ടും. ഈ ​സീ​സ​ണി​ല്‍ ഇ​തു നാലാം തവണയാണ് ഇരുവരും മുഖാമുഖം വരുന്നത്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും പൂ​ന​യ്ക്കാ​യി​രു​ന്നു ജ​യം. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ കി​രീ​ട​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലെ തോ​ല്‍വി​ക്കു മ​റു​പ​ടി ന​ല്‍കാ​നാണ് മും​ബൈ ഒ​രു​ങ്ങു​ന്നത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ Read more about ഐ പി.എൽ ഫൈനൽ ഇന്ന്[…]

ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണി​ൽ സാ​നി​യ മി​ർ​സ സ​ഖ്യം സെ​മി​യി​ൽ പു​റ​ത്താ​യി

10:28 am 21/5/2017 റോം: ​ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണി​ൽ സാ​നി​യ മി​ർ​സ സ​ഖ്യം സെ​മി​യി​ൽ പു​റ​ത്താ​യി. സാ​നി​യ- യ​രോ​സ്ലാ​വ ഷ്വെ​ദോ​വ സ​ഖ്യ​ത്തെ ‌താ​യ്‌​വാ​ന്‍റെ ചാ​ന്‍ യം​ഗ് ജാ​ന്‍-​സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ന്‍റെ മാ​ര്‍​ട്ടി​ന ഹിം​ഗി​സ് ജോ​ഡി​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു തോ​ൽ​വി. സ്‌​കോ​ര്‍: 3-6, 6-7(7).

അ​മ്പെ​യ്ത്ത് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്ക് സ്വ​ര്‍​ണം.

06:55 pm 20/5/2017 ഷാം​ഗ്ഹാ​യി: സ്റ്റേ​ജ് വ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് കോ​മ്പൗ​ണ്ട് ടീം ​വി​ഭാ​ഗ​ത്തി​ല്‍ അ​ഭി​ഷേ​ക് വ​ർ​മ, ചി​ന്ന രാ​ജു ശ്രീ​ധ​ര്‍, അ​മ​ന്‍​ജീ​ത് സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് ‌സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്. കൊ​ളം​ബി​യ​യെ 226-221ന് ​പ​ജാ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ സ്വ​ര്‍​ണം നേ​ടി​യ​ത്. അ​തേ​സ​മ​യം ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്ക് മെ​ഡ​ൽ നേ​ടാ​നാ​യി​ല്ല. വ​നി​താ​വി​ഭാ​ഗ​ത്തി​ല്‍ കൊ​റി​യ സ്വ​ര്‍​ണ​വും ഡെ​ന്‍​മാ​ര്‍​ക്ക് വെ​ള്ളി​യും റ​ഷ്യ വെ​ങ്ക​ല​വും നേ​ടി.

ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ദി​നേ​ഷ് കാ​ർ​ത്തി​ക്ക് ഇ​ടം​പി​ടി​ച്ചു

07:26 am 19/5/2017 ന്യൂഡൽഹി: ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ദി​നേ​ഷ് കാ​ർ​ത്തി​ക്ക് ഇ​ടം​പി​ടി​ച്ചു. മ​നീ​ഷ് പാ​ണ്ഡെ​യ്ക്കു പ​ക​ര​ക്കാ​ര​നാ​യാ​ണ് കാ​ർ​ത്തി​ക്കി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് മ​നീ​ഷ് പ​ണ്ഡ​യെ ടീ​മി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. ഐ​പി​എ​ലി​ലെ മി​ന്നു​ന്ന ഫോ​മാ​ണ് കാ​ർ​ത്തി​ക്കി​ന് ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്ന​ത്. ഗു​ജ​റാ​ത്ത് ല​യ​ൺ​സി​ന്‍റെ മ​ധ്യ​നി​ര ബാ​റ്റ്സ്മാ​നാ​യ കാ​ർ​ത്തി​ക്ക് 36.10 ശ​രാ​ശ​രി​യി​ൽ 14 ക​ളി​ക​ളി​ൽ​നി​ന്ന് 361 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.